തലസ്ഥാനത്ത് തെരുവ് നായ ആക്രമണം വീണ്ടും; നായ കുറുകെ ചാടി, ബൈക്ക് യാത്രികന് വാരിയെല്ലിനടക്കം പരിക്ക്, അടിയന്തിര ശസ്ത്രക്രിയ നടത്തി

Published : Jul 01, 2025, 06:26 PM IST
Sunil Kumar

Synopsis

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറിഞ്ഞ് സുനിൽ റോഡിലേക്ക് വീണാണ് പരിക്കുണ്ടായത്.

തിരുവനന്തപുരം: തെരുവ് നായ കുറുകെ ചാടിയോതെടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനത്തില്‍ നിന്നും വീണ ഗൃഹനാഥന് കാലില്‍ ഗുരുതര പരിക്ക്. തിരുവനന്തപുരം നഗരസഭയിലെ മണ്ണന്തല വാര്‍ഡ്‌, നിലാവില്‍ എസ് എസ് സുനില്‍ കുമാറിനെയാണ് (54) തെരുവ് നായ കുറുകെ ചാടിയതിനെതുടര്‍ന്ന് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്‌. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ പോത്തന്‍കോട് പ്ലാമൂട് വച്ചായിരുന്നു അപകടം.

അയിരൂപ്പാറയില്‍ നിന്നും പോത്തന്‍കോട്ടേയ്ക്ക് വരുന്ന വഴി സുനില്‍ കുമാറിന്‍റെ ബൈക്ക് കണ്ട് പാതയോരത്തു നിന്നും തെരുവ് നായ എടുത്തു ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറിഞ്ഞ് സുനിൽ റോഡിലേക്ക് വീണാണ് പരിക്കുണ്ടായത്. ഉടനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുനില്‍ കുമാറിനെ കാലിന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വാരിഎല്ലിന് പൊട്ടലും വലത് കാല്‍ മുട്ടിനും കൈക്കും പരിക്കുമുണ്ട്. വെമ്പായം സര്‍വീസ് സഹകരണ ബാങ്കിന്‍റെ കന്യാകുളങ്ങര ബ്രാഞ്ച് മാനേജര്‍ ആണ് സുനില്‍ കുമാര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്