നായ്‌ക്കളുടെ വന്ധ്യംകരണം പദ്ധതി പാളി

By Web DeskFirst Published Jul 24, 2016, 2:15 PM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതികള്‍ പാളി. കഴിഞ്ഞ ആറുമാസത്തിനിടെ നായ്ക്കളുടെ കടിയേറ്റത് അറുപതിനായിരത്തിലധികം പേര്‍ക്കാണ് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു പദ്ധതികള്‍ നടപ്പാക്കുമെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ പ്രഖ്യാപനവും നടപ്പായില്ല. തെരുവ് നായ്ക്കളില്‍ പേ ബാധിച്ചവയും ഉണ്ടെന്ന ലാബ് പരിശോധനാ ഫലങ്ങള്‍, സ്ഥിതിഗതി അതീവ ഗുരുതരമാണ് എന്നതിന് തെളിവാണ്.

കിളിമാനൂരില്‍ മൂന്ന് കുട്ടികളടക്കം നാലുപേര്‍ക്ക് നായയുടെ കടിയേറ്റത് ഏറ്റവും ഒടുവിലെ സംഭവം . തെരുവ് നായ്ക്കളെ പേടിച്ച് സ്വന്തം വീട്ടുമുറ്റത്തുപോലും നില്‍്കകാനാകാത്ത സ്ഥിതി . മാര്‍ച്ച് മാസത്തില്‍ മാത്രം 12204 പേര്‍ക്ക് നായ്ക്കളുെട കടിയേറ്റു. ഏപ്രില്‍ വരെയുള്ള കണക്കില്‍ 35755 പേര്‍ ആക്രമണത്തിനിരയായി.

ഈ വര്‍ഷം ഇതുവരെ കടിയേറ്റവരുടെ എണ്ണം അറുപതിനായിരം കവിഞ്ഞെന്ന് ഔദ്യോഗിക കണക്കുകള്‍. മരണവും ഉണ്ടായി.
സംഭവം ഗുരുതരമായിട്ടും തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാര്‍ക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുമായിട്ടില്ല. നായ്ക്കളുടെ വന്ധ്യംകരണമാണ് പ്രശ്‌നത്തിനുള്ള ഒരു പരിഹാരം. എന്നാല്‍ ഇതിന് പുതിയ പദ്ധതി തയറാക്കാനോ നടപ്പാക്കാനോ അധികൃതര്‍ക്ക് തീരെ സമയമില്ല. പദ്ധതി ഏറ്റെടുത്ത സന്നദ്ധ സംഘടനകള്‍ക്കും സര്‍ക്കാരിന്റെ പ്രോല്‍സാഹനമില്ലാത്തതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നു.

വന്ധ്യംകരണത്തിന് വിധേയമാക്കിയ നായ്ക്കള്‍ക്ക് പേവിഷ ബാധ ഉണ്ടാകാതിരിക്കാന്‍ തുടര്‍ കുത്തിവയ്പ് നല്‍കുന്നതിലും തദ്ദേശസ്ഥാപനങ്ങള്‍ പരാജയപ്പെട്ടു. പല തദ്ദേശ സ്ഥാപനങ്ങളും പുതിയ പദ്ധതികള്‍ സമര്‍പ്പിക്കാത്തതും സമര്‍പ്പിച്ചവയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ കൂട്ടി. ഒപ്പം മാലിന്യ സംസ്‌കരണത്തിലെ വീഴ്ചകള്‍ കൂടി ആയതോടെ നഗരം നായ്ക്കള്‍ കീഴടക്കി. നായ്ക്കളുടെ കടിയേറ്റുമാത്രമല്ല കൂട്ടത്തോടെ ആക്രമിക്കാനിറങ്ങുന്ന നായ്ക്കള്‍ വാഹനങ്ങള്‍ക്ക് കുറുകേചാടി ഉണ്ടാക്കുന്ന അപകടങ്ങളുമേറെയാണ്.

click me!