
തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ദേശീയപാതകള്‍, സംസ്ഥാന പാതകള്‍, മറ്റ് പ്രധാനപ്പെട്ട റോഡുകള്‍ എന്നിവയ്ക്ക് നാശനഷ്ടം വരുത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ദേശീയ, സംസ്ഥാനപാതകളും മറ്റ് പ്രധാനപാതകളും നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിന്റെ പരിധിയില്‍ വരുമെന്ന സമീപകാലത്തെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. അത്തരത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുന്നവരെ തിരിച്ചറിഞ്ഞ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
റോഡുകള്‍ക്കുണ്ടാകുന്ന നാശനഷ്ടം അക്രമത്തില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പുതന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തിരം കോടതിയിലെത്തിക്കാന്‍ ശ്രമിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശത്തില്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam