തീവണ്ടികളിലും റെയിൽവെ സ്റ്റേഷന്‍ പരിസരത്തും കര്‍ശന പരിശോധന

By Web TeamFirst Published Dec 27, 2018, 8:16 AM IST
Highlights

കർണ്ണാടക, ഗോവ എന്നി സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെ വടക്കൻ മേഖലയിലേക്ക് ലഹരി വസ്തുക്കൾ വ്യാപകമായി എത്തുന്നത്. അതിർത്തി ജില്ലയായ കാസർഗോട്ട് 24 മണിക്കുറും പരിശോധന നടത്താനാണ് തീരുമാനം. വർഷാവസാനം വരെ പരിശോധന തുടരും

തിരുവനന്തപുരം: പുതുവത്സര ആഘോഷം മുൻനിർത്തി തീവണ്ടികളിലും റെയിൽവെ സ്റ്റേഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കി. ആർപിഎഫും കേരള പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

ക്രിസ്മസ് പുതുവത്സര സീസൺ മുൻനിർത്തി സംസ്ഥാനത്തേക്ക് വൻതോതിതിൽ വിദേശമദ്യ മുൾപ്പടെയുള്ള ലഹരി വസ്തുക്കൾ എത്തുന്നുണ്ടെന്നാണ് വിവരം. ഇതേ തുടർന്നാണ് പരിശോധന. ആർ പി എഫ്, കേരള പൊലീസ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. തീവണ്ടിക്കകത്തും പ്ലാറ്റ്ഫോമുകളിലും റെയിൽവെ സ്റ്റേഷൻ പരിസരങ്ങളിലുമാണ് കാര്യമായി പരിശോധന നടത്തുന്നത്.

കർണ്ണാടക, ഗോവ എന്നി സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെ വടക്കൻ മേഖലയിലേക്ക് ലഹരി വസ്തുക്കൾ വ്യാപകമായി എത്തുന്നത്. അതിർത്തി ജില്ലയായ കാസർഗോട്ട് 24 മണിക്കുറും പരിശോധന നടത്താനാണ് തീരുമാനം. വർഷാവസാനം വരെ പരിശോധന തുടരും.

click me!