
കൊച്ചി: പൊതുസ്ഥലങ്ങൾ കൈയേറി ആരാധനാലയങ്ങൾ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി അടിയന്തരമായി നടപ്പാക്കാൻ ജില്ലാ ജഡ്ജിമാർക്ക് കേരള ഹൈക്കോടതി നിർദേശം നൽകി. പൊതുഭൂമി കൈയേറി നിർമ്മിച്ച എല്ലാ ആരാധനാലയങ്ങൾ കണ്ടെത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കർശനമായി നടപ്പാക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
2009-ലാണ് സുപ്രീംകോടതി ഇൗ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇത്ര കാലമായിട്ടും ഉത്തരവ് ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇക്കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കാൻ സുപ്രീംകോടതി നേരിട്ട് ഹൈക്കോടതികൾക്ക് നിർദേശം നൽകിയത്.
കളക്ടർ, ജില്ലാ മജിസ്ട്രേറ്റുമാർ, കമ്മീഷണർമാർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് കൈയേറ്റങ്ങൾ കണ്ടെത്തി അവ ഒഴിപ്പിക്കാനുള്ള ചുമതല. വിധി നടപ്പാക്കുന്നതിന് ഹൈക്കോടതി നേരിട്ട് മേൽനോട്ടം വഹിക്കും. ഒഴിപ്പിക്കൽ ഇനിയും വൈകിയാൽ ചീഫ് സെക്രട്ടറിയും കളക്ടർമാരും ഉത്തരവാദിത്തമേൽക്കേണ്ടി വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam