അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണിക്കത്ത്‌; ആറാം ക്ലാസുകാരി അറസ്റ്റില്‍

Published : Feb 16, 2018, 12:41 PM ISTUpdated : Oct 05, 2018, 03:08 AM IST
അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണിക്കത്ത്‌; ആറാം ക്ലാസുകാരി അറസ്റ്റില്‍

Synopsis

വാഷിങ്ടണ്‍: കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവച്ചു കൊല്ലുമെന്നും ഭീഷണിക്കത്തെഴുതിയ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ തോക്ക് കൊണ്ടുവന്ന് എല്ലാവരെയും വെടിവയ്ക്കുമെന്നാണ് ഭീഷണികത്തിലുള്ളത്. ഫ്‌ളോറിഡയിലെ ഡേയ്‌വിയിലാണ് സംഭവം. നോവ മിഡില്‍ സ്‌കൂളിലെ പതിനൊന്നു വയസ്സുകാരിയായ വിദ്യാര്‍ഥിനിയാണ് ഭീഷണികത്തെഴുതിയതിന് പിടിയിലായത്.

കുട്ടി സ്വന്തം  കൈപ്പടയിലെഴുതിയ കത്താണ് കണ്ടെടുത്തിട്ടുള്ളത്. അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിന് അടിയില്‍ വിദ്യാര്‍ഥിനി കത്ത് കൊണ്ടു പോയി വയ്ക്കുകയായിരുന്നെന്ന് ഡെയ്‌വി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ലോക്കല്‍ 10 ഡോട്ട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്.  വിദ്യാര്‍ഥി വാതിലിനടിയില്‍ കത്ത് കൊണ്ടുവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുള്ളതായും അധികൃതര്‍ പറഞ്ഞു.  

ഫെബ്രുവരി 16, 18 തിയതികളില്‍ തോക്ക് കൊണ്ടുവരുമെന്നാണ് എഴുതിയിരിക്കുന്നത്. തയ്യാറായി ഇരുന്നോളൂ എന്നും വിദ്യാര്‍ഥിനി കത്തില്‍ ചേര്‍ത്തിട്ടുണ്ട്.  അധ്യാപകരെയും വിദ്യാര്‍ഥികളെയും അസഭ്യവാക്കുകള്‍ ഉപയോഗിച്ചാണ് കത്തില്‍ അഭിസംബോധന ചെയ്തിട്ടുള്ളത്. പിടിക്കപ്പെട്ടതോടെ തെറ്റ് സമ്മതിക്കുന്ന കത്ത്  വിദ്യാര്‍ഥിനി എഴുതി നല്‍കിയതായി പോലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്ലാമാബാദിലെ ചർച്ചകളിൽ നിർണായക വഴിത്തിരിവ്, 1979 ന് ശേഷം ഇതാദ്യമായി അമേരിക്കയും ഇറാനും മുഖാമുഖം ചർച്ച; ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വാൻസ്
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂം തുറക്കാൻ നിർദേശം നൽകിയെന്ന ആരോപണം; വിശദീകരണവുമായി മലപ്പുറം കളക്ടർ