സുഹൃത്തുക്കള്‍ക്കൊപ്പം പട്ടം പറത്തവേ ടെറസില്‍ നിന്നു വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം

Published : Jan 29, 2018, 11:45 AM ISTUpdated : Oct 05, 2018, 02:25 AM IST
സുഹൃത്തുക്കള്‍ക്കൊപ്പം പട്ടം പറത്തവേ ടെറസില്‍ നിന്നു വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം

Synopsis

പുനെ: പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിന്‍റെ ടെറസില്‍ നിന്ന് പട്ടം പറത്തുന്നതിനിടെ എട്ടുവയസുകാരന്‍ വീണ് മരിച്ചു. പുണെയിലെ കൊന്‍ഡ്വായില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അറ്റിഖ് ചന്ദ് ഷെയ്ഖാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 8.30 നാണ് സംഭവം നടക്കുന്നത്. മരിച്ച അറ്റിഖിന്‍റെ വീടിനടുത്താണ് ഈ കെട്ടിടം. ആറുമാസമായി ഇവിടെ പണി നടന്നിരുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. അറ്റിഖും മൂന്ന് സുഹൃത്തുക്കളും കൂടി രാവിലെ എട്ടുമണിക്ക് പട്ടം പറത്താനായി ഈ കെട്ടിടത്തിലേക്ക് പോയി.

 പട്ടം പറത്തുന്നതിനിടയില്‍ ബാലന്‍സ് തെറ്റി അറ്റിഖ് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്‍റെ ടെറസില്‍ പല ഭാഗത്തും സുരക്ഷയ്ക്കായുള്ള വേലികള്‍ ഉണ്ടായിരുന്നില്ല.  കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് അറ്റിഖിന്‍റെ മാതാപിതാക്കളോട് കാര്യം പറഞ്ഞത്. ഇവരെത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് പാൽ തലയിലൂടെ ഒഴിച്ച് പ്രതിഷേധിച്ച് ക്ഷീരകർഷകൻ; പാൽ സൊസൈറ്റിക്കെതിരെ ആരോപണം
ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ധാക്കയിലേക്ക്; ബംഗ്ലാദേശുമായുള്ള ബന്ധങ്ങൾ വഷളാകുന്നതിനിടെ നയതന്ത്ര നീക്കം