കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരം ശക്തം

By Web DeskFirst Published Jul 25, 2017, 9:12 AM IST
Highlights

ഹോസ്റ്റല്‍ സൗകര്യമാവശ്യപ്പെട്ട് കൊണ്ട് കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഒരാഴ്ച്ച പിന്നിട്ടു.സമരം ഒരാഴ്ച്ച പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാര്‍ത്ഥി നേതാക്കളുമായി വൈസ് ചാന്‍സലര്‍ ഇന്ന് വൈകിട്ട്  ചര്‍ച്ച നടത്തും. കഴിഞ്ഞ  തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരം തുടങ്ങിയത്.

സമരം ശക്തമായതോടെ സര്‍വ്വകലാശാല അനിശ്ചിതകാലത്തേക്ക് അധികൃതര്‍ അടച്ചിട്ടു. ക്ലാസിലും പാര്‍ക്കിലും ക്ലാസുമുറികള്‍ ഒരുക്കിയാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നത്.  മറ്റ് കേന്ദ്ര സര്‍വ്വകലാശാലകളിലെ ഹോസ്റ്റല്‍ സൗകര്യങ്ങളെക്കാള്‍‍  മികച്ച സൗകര്യമാണിവിടെയെന്നാണ് അധികൃതരുടെ വാദം. 

47 ശതമാനം കുട്ടികള്‍ക്ക് ഇവിടെ ഹോസ്റ്റല്‍ സൗകര്യമുണ്ട്. പോണ്ടിച്ചേരിയില്‍ 60 ശതമാനമാണ്. ജെഎന്‍യുവില്‍ 50 ശതമാനത്തില്‍ താഴെയാണ്. വെറും എട്ട് വര്‍ഷത്തിനുള്ളിലാണ് 40 ശതമാനം കുട്ടികള്‍ക്കുള്ള താമസ സൗകര്യമുണ്ടാക്കിയത്.  സമരം അനാവശ്യമാണ് . സര്‍വ്വകലാശാല നിര്‍വ്വാഹക സമിതി അംഗം ഡോ ജയപ്രകാശ് പറഞ്ഞു.

സമരത്തിന് പിന്നില്‍ ഇടത് തീവ്രവാദി സംഘടനകളാണെന്ന് കാണിച്ച് യുവമോര്‍ച്ച കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കത്തയച്ചു. സമരം നടത്തുന്ന .  വൈസ് ചാന്‍സല്‍ വിദ്യാര്‍ത്ഥികളുമായി നടത്തുന്ന ഇന്നത്തെ ചര്‍ച്ചയിലും  പ്രശ്നത്തിന്  പരിഹാരമായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. 

click me!