
കെയ്‍റോ: മാര്‍ക്കിനെക്കാള്‍ ഉപരി തങ്ങളുടെ കണ്ടുപിടിത്തം സമൂഹത്തിന് ഗുണമുള്ളതാകണം എന്ന ചിന്തയാണ് ഈജിപ്റ്റിലെ ബിരുദ വിദ്യാര്‍ത്ഥികളുടെ മനസില്‍. ആ ചിന്താ ധാരയില്‍ നിന്ന് ഉടലെടുത്തത് വായു ഇന്ധനമാക്കി ഓടുന്ന ഒരു കാറാണ്. ഇന്ധന ക്ഷാമവും വായു മലിനീകരണവുമാണ് ഈജിപ്റ്റ് നേരിടുന്ന പ്രധാന വെല്ലു വിളികളിലൊന്ന്. ഇതിന് പരിഹാരം എന്ന ഉദ്യേശത്തോടെയാണ് അന്തരീക്ഷം മലിനമാക്കാത്ത വായുവില്‍ ഓടുന്ന കാര്‍ എന്ന ആശയം രൂപപ്പെട്ട് വന്നത്.
കൊയ്‌റോയിലെ ഹെല്‍വാര്‍ യുണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് പരിസ്ഥിതി സൗഹൃദ കാറിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഓക്‌സിജന്‍റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഈ കാറില്‍ ഒരാള്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതേ സമയം 30 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്ന വാഹനത്തിന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 18,000 ഡോളറാണ് വാഹനത്തിന്‍റെ ആകെ നിര്‍മ്മാണ ചെലവുകളെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam