
ശബരിമല: വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയായി മംഗലത്ത് അഴകത്ത് മന എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി അനീഷ് നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ശബരിമല സന്നിധാനത്തും മാളികപ്പുറത്തുമായി നറുക്കെടുപ്പുകളിലൂടെയാണ് ഇരുവരെയും മേൽശാന്തിമാരായി തെരഞ്ഞെടുത്തത്.
ശബരിമല ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ ശബരിമല മേൽശാന്തി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനായി തെരഞ്ഞെടുക്കപ്പെട്ട 14 പേരുകളിൽനിന്നാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് നറുക്കു വീണത്. തൃശൂർ കൊടകര സ്വദേശിയാണ് എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി. മാളികപ്പുറത്ത് 12 പേരുകളാണ് നറുക്കിടാനുണ്ടായിരുന്നത്. കൊല്ലം മൈനാകപ്പള്ളി സ്വദേശിയാണ് അനീഷ് നമ്പൂതിരി.
ചൊവ്വാഴ്ച രാവിലെ ഉഷപൂജയ്ക്കുശേഷം ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തിലാണ് പുതിയ മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ സൂര്യവർമയും ഹൃദ്യ വർമയുമാണ് മേൽശാന്തിമാരുടെ നറുക്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam