
ദില്ലി: ബിജെപി ദേശീയ എക്സിക്യൂട്ടീവില്‍ നിന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തകാലത്ത് സുബ്രഹ്മണ്യം സ്വാമി ബിജെപി നേതൃത്വത്തെ വെട്ടിലാക്കി നടത്തിയ പ്രസ്താവനകളിലും ട്വീറ്റുകളിലും ദേശീയ അധ്യക്ഷന്‍ അമിത് ഷാ കടുത്ത അമര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ജപ്പാന്‍ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തിയാലുടന്‍ അമിത്ഷാ സ്വാമിക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെടുമെന്നാണ് വിവരം.
അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ എന്‍ഡിഎ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതും സ്വാമിയ്ക്ക് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിന് കാരണമായി. ധനവകുപ്പ് സെക്രട്ടറി ഹസ്മുഖ് ആദിയയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അമിത് ഷായെ ചൊടിപ്പിച്ചിട്ടുണ്ട്. വിജയ്മല്യയെ രാജ്യം വിടാന്‍ അനുവദിച്ച് അരുണ്‍ ജെയ്റ്റിലായണെന്ന തരത്തിലുള്ള സ്വാമിയുടെ ട്വീറ്റുകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.
ശബരിമല സ്ത്രീപ്രവേസനത്തെ അനുകൂലിച്ച് സ്വാമി നടത്തിയ പ്രസ്താവനകളും അമിത്ഷായെ ചൊടിപ്പിച്ചെന്നാണ് ബിജെപി വക്താക്കള്‍ പറയുന്നത്. സ്വാമിയുടെ പാര്‍ട്ടി വിരുദ്ധനിലപാടുകള്‍ ഇനി വച്ചുപൊറുപ്പിക്കാനാകില്ലെന്നാണ് അമിത് ഷായുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam