
മലപ്പുറം: മായാനദിയുടെ വിജയത്തിന് ശേഷം ഷഹബാസ് അമനും റെക്‌സ് വിജയനും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയിലാണ് ഇരുവരും പാട്ടുകൊണ്ട് വിസ്മയം തീര്‍ക്കാന്‍ വീണ്ടും എത്തിയിരിക്കുന്നത്.
സൗബിന്‍ സാഹിര്‍ നായകനാകുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സക്കരിയയാണ്. ഷഹബാസ് അമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ ഗാനത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്.
സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈജു ഖാലിദാണ് ക്യാമറ. ഫുട്‌ബോള്‍ പശ്ചാതലത്തിലൊരുക്കുന്ന ചിത്രമാണ് സുഡാന് ഫ്രം നൈജീരിയ. ഷഹബാസ് അമന്‍ പാടുന്ന വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam