ശബരിമല; റിവ്യൂ ഹർജി നൽകണമെന്ന് സുധീരൻ, സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ജോസ് കെ മാണി

Published : Oct 05, 2018, 02:14 PM ISTUpdated : Oct 05, 2018, 03:25 PM IST
ശബരിമല; റിവ്യൂ ഹർജി നൽകണമെന്ന് സുധീരൻ, സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ജോസ് കെ മാണി

Synopsis

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു.  പന്തളം രാജ കുടുംബവുമായി ചർച്ച നടത്തിയതിന് ശേഷമാണ് ജോസ് കെ മാണി സര്‍വ്വകക്ഷി യോഗം എന്ന ആവശ്യം ഉന്നയിച്ചത്.

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ റിവ്യൂ ഹർജി നൽകണമെന്നാവശ്യപ്പെട്ട് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തത് ശരിയായില്ലെന്നും സുധീരന്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു. പന്തളം രാജ കുടുംബവുമായി ചർച്ച നടത്തിയതിന് ശേഷമാണ് ജോസ് കെ മാണി സര്‍വ്വകക്ഷി യോഗം എന്ന ആവശ്യം ഉന്നയിച്ചത്. അതേസമയം ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആംബുലൻസുമായി വിദ്യാർത്ഥികൾ മുങ്ങിയെന്ന് സംശയം; കുട്ടികൾക്കും വാഹനത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
‘നടന്നത് കയ്യബദ്ധം’,വടക്കാഞ്ചേരിയിൽ എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ രാജിവച്ചു