വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനി

Published : Dec 31, 2018, 12:28 PM ISTUpdated : Dec 31, 2018, 12:51 PM IST
വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനി

Synopsis

വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനി. വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും സുഹാസിനി

ചെന്നൈ: ജനുവരി ഒന്നിന് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനി. വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും സുഹാസിനി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച വീഡിയോയിലൂടെയാണ് സുഹാസിനി പിന്തുണ അറിയിച്ചത്. ജനുവരി ഒന്നാം തിയ്യതി പുതുവത്സരം മാത്രമല്ലെന്നും വനിതാ മതില്‍ നിര്‍മ്മിക്കുന്ന ദിവസമാണെന്നും സുഹാസിനി വീഡിയോയില്‍ പറയുന്നു. സിമന്‍റ് കൊണ്ടോ ബ്രിക്‌സ് കൊണ്ടോ അല്ല വനിതാ മതില്‍ നിര്‍മ്മിക്കുന്നത്. കൈകള്‍ കോര്‍ത്ത് വനിതകളാണ്. കേരളത്തെ ഭ്രാന്താമാക്കാതിരിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. പുരുഷനും സ്‌ത്രീയും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുഴുവന്‍ വനിതകളും ഇതില്‍ പങ്കെടുക്കണമെന്നും സുഹാസിനി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനം രണ്ടാം ദിവസവും റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തണം
തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ