ശശിതരൂരിന്‍റെ ഇംഗ്ലീഷിലും 'ഗ്രാമര്‍' പിഴവ്.!

By Web DeskFirst Published Jan 2, 2018, 5:53 PM IST
Highlights

ദില്ലി: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും മികച്ച ഇംഗ്ലീഷ് ഉപയോഗിക്കുന്ന ഇന്ത്യക്കാരന്‍ ആരാണ്. അത് തിരുവനന്തപുരം എംപി ശശി തരൂര്‍ ആണെന്നാണ് പൊതുവില്‍ ഒരു അഭിപ്രായം. താങ്കളെപ്പോലെ ഇംഗ്ലീഷ് പറയാന്‍ എന്തുവേണമെന്ന തരൂരിനോടുള്ള ട്വിറ്റര്‍ അന്വേഷണത്തോട് പോലും തരൂര്‍ പ്രതികരിച്ചത് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍.

എങ്കില്‍ പുതുവത്സരത്തില്‍ തന്നെ തരൂരിന് ഒരു ഗ്രാമര്‍ മിസ്റ്റേക്ക് പറ്റി, എന്ത് തരൂരിന്‍റെ ഇംഗ്ലീഷില്‍ തെറ്റോ?, ശരിയാണ്. സംഭവം ഇങ്ങനെ. 

ജനുവരി 1ന് തന്‍റെ ഫേസ്ബുക്ക് ലൈവ് കണ്ടവര്‍ക്ക് നന്ദി അറിയിച്ചാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. അത് ഇങ്ങനെയായിരുന്നു.

Delighted to have 20,000 live viewers for my at lunchtime on New Year's Day! Those whom missed it can view it at leisure on https://t.co/z3MGd0mvtg

— Shashi Tharoor (@ShashiTharoor)

 

പിന്നാലെ ഇതിലെ തെറ്റ് ചൂണ്ടിക്കാട്ടി എഴുത്തുകാരന്‍ സുനില്‍ സെത്ത് രംഗത്ത് എത്തി. 

Happy New Year. And those ‘who’ missed it😂😂😂🙏🙏🙏 or those ‘of’ whom...🙏🙏🙏 https://t.co/WvrjAf4JdA

— SUHEL SETH (@suhelseth)
click me!