
കൊട്ടാരക്കര: മകൻ പാർട്ടിമാറിയതിനാൽ തുടർന്ന് സിപിഎമ്മിൽ നിന്നുണ്ടായ ഭീഷണിയെതുടർന്ന് അച്ഛൻ ആത്മഹത്യ ചെയ്തു. പുനലൂർ കരവാളൂർ സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് ആത്മഹത്യ ചെയതത്. ആത്മഹത്യയ്ക്ക് കാരണക്കാരയവരുടെ പേരുവിവരങ്ങൾ അടങ്ങിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് മറച്ചുവയക്കാൻ ശ്രമിയ്ക്കുന്നുവെന്ന് ആരോപണം ഉയരുന്നു.
കരവാളൂർ വെഞ്ചേമ്പ് ശ്രീദേവി ഹൗസിൽ ഗോപാലകൃഷ്ണൻ നായരെ കഴിഞ്ഞ ദിവസമാണ് വീടിനുസമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. സിപിഎം പ്രവർത്തകനായിരുന്ന ഗോപാലകൃഷ്ണൻ നായരുടെ മകൻ മനോജ് മാസങ്ങൾക്ക് മുമ്പ് സിപിഎം വിട്ട് സിപിഐയിൽ ചേർന്നിരുന്നു. ഇതേതുടർന്ന് സിപിഎം പ്രവർത്തകരിൽ നിന്നും മനോജിന് ഭീഷണിയും ഉണ്ടായിരുന്നു.
രണ്ട് മാസം മുമ്പ് കുഞ്ചാണ്ടിമുക്കിൽ ഉണ്ടായ സിപിഎം, സിപിഐ സംഘട്ടനത്തിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് മനോജ് ഒളിവിൽ കഴിയുകയാണ്. ഇതിനിടയിൽ മനോജിനെ തേടി വീട്ടിലെത്തിയ സിപിഎം പ്രവർത്തകർ അച്ഛൻ ഗോപാലകൃഷ്ണനേയും കുടുംബത്തേയും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതിൽ മനംനൊന്താണ് ഗോപാലകൃഷ്ണപ്പിള്ള ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
മരണത്തിന് ഉത്തരവാദികളായവരെന്ന് ചൂണ്ടിക്കാട്ടി കുറെ സിപിഎം പ്രദേശിക നേതാക്കളുടെ പേരുകൾ എഴുതിയ കത്ത് പുനലൂർ പൊലീസ് കണ്ടെത്തിയിരുന്നു. ഈ കത്ത് ഉന്നത സ്വധീനത്താൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും വീട്ടുകാർ ആരോപിക്കുന്നുണ്ട്. ഈ കത്തിലെ വിവരങ്ങൾ ഇതുവരേയും പൊലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തെ ക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാധാമണി പൊലീസിൽ പരാതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam