സിറിയൻ ഓർത്തോഡക്സ് സഭ പരമാധ്യക്ഷന് നേരെ ചാവേർ ആക്രമണം

Published : Jun 19, 2016, 08:05 AM ISTUpdated : Oct 04, 2018, 05:04 PM IST
സിറിയൻ ഓർത്തോഡക്സ് സഭ പരമാധ്യക്ഷന് നേരെ ചാവേർ ആക്രമണം

Synopsis

പാത്രിയാര്‍ക്കീസ്  ബാവയുടെ ജന്മനാടായ ഖാമിഷ് ലി ജില്ലയിലെ ഖാതിയില്‍ ഓട്ടോമന്‍ കൂട്ടക്കുരുതിയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെയായിരുന്നു ആക്രമണം. സ്മാരകം ഉദ്ഘാടനം ചെയ്ത ശേഷം പാത്രിയാര്‍ക്കീസ് ബാവ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുമ്പോള്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അംഗരക്ഷകര്‍ തടഞ്ഞു നിര്‍ത്തിയതിനാല്‍ ചാവേറിന് പാത്രിയാര്‍ക്കിസ് ബാവയുടെ അടുത്തെത്താനായില്ല. അതുകൊണ്ടതന്നെ അത്ഭുതകരമായാണ് സിറിയന്‍ ഓര്‍ത്തഡോക്‌സഭ പരമാധ്യക്ഷന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.  ആക്രമണത്തില്‍ ക്രിസ്ത്യന്‍ സൈനിക വിഭാഗമായ സൊത്തോറോയിലെ രണ്ട് അംഗങ്ങള്‍ മരിച്ചു. 10പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 

സംഭവത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് കൂടുതല്‍ സൈന്യത്തെ മേഖലയിലേക്ക് അയക്കണമെന്ന് സഭാ നേതൃത്വം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞവര്‍ഷവും ഡമാസ്കസില്‍ ഓട്ടോമന്‍ കൂട്ടക്കുരുതി സ്മാരകത്തിനു സമീപം സ്‌പോടനം നടന്നിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് ഇത്തവണ ചടങ്ങുകള്‍ നടന്നത്. നൂറു വര്‍ഷം മുമ്പ് ഓട്ടോമന്‍ ഭരണകാലത്ത് പതിനഞ്ച് ലക്ഷത്തോളം വരുന്ന ക്രിസ്ത്യാനികളാണ് കൊലചെയ്യപ്പെട്ടത്.  ഇവരെ വിശുദ്ധന്മാരായാണ് സഭ കണക്കാക്കുന്നത്. ഇതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് പാത്രിയാര്‍ക്കീസ് ബാവ എത്തിയത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഖാമിഷ് ലി, ഐഎസ് ഭീകരരും നിലവിലുള്ള സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവരും ഏറെയുള്ള മേഖലയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ആകാശത്ത് വെച്ച് എൻജിൻ ഓഫായി, മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
'വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍'; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്