അർജന്റീനയുടെ തോൽവി: ആത്മഹത്യ കുറിപ്പെഴുതിയ യുവാവിനായി പുഴയില്‍ തിരച്ചില്‍

Web desk |  
Published : Jun 22, 2018, 12:12 PM ISTUpdated : Jun 29, 2018, 04:04 PM IST
അർജന്റീനയുടെ തോൽവി: ആത്മഹത്യ കുറിപ്പെഴുതിയ യുവാവിനായി പുഴയില്‍ തിരച്ചില്‍

Synopsis

ആത്മഹത്യകുറിപ്പ് എഴുതി വച്ചാണ് ഇയാൾ ആറ്റിലേക്ക് ചാടിയത്. 

കോട്ടയം: ലോകകപ്പിൽ അർജന്റീന തോറ്റതിനെ തുടർന്ന് ആത്മഹത്യ കുറിപ്പ് എഴുതിവച്ച യുവാവിനെ കാണാനില്ല. കോട്ടയം ആറുമാനൂർ സ്വദേശി ഡിനു അലക്സിനെയാണ് വെള്ളിയാഴ്ച്ച പുലർച്ച മുതൽ കാണാതായത്. 

ഡിനുവിന്റെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് നായ തൊട്ടടുത്ത പുഴയുടെ തീരത്ത് പോയി നിന്നതോടെ ഇയാൾക്കായി ഫയർഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുകയാണ്.  

രാവിലെ നാലര മണിക്ക് അമ്മ എണീറ്റ് നോക്കുമ്പോൾ അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിനുവിനെ കാണാതായത് അറിഞ്ഞത്. ഇനി തനിക്ക് ലോകത്തിൽ ഒന്നും കാണാനില്ലെന്നും മരണത്തിലേക്ക് പോവുകയാണെന്നും എഴുതി വെച്ച കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

ഫുട്ബോൾ കളി കാണാറില്ലെങ്കിലും കടുത്ത മെസ്സി ഫാൻ ആണ് ഡിനു എന്ന് പിതാവ് പറഞ്ഞു. അയർക്കുന്നം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഡിനുവിനായി മറ്റിടത്തും തിരച്ചിൽ നടത്താൻ  തുടങ്ങിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട്ടിൽ ക്രമസമാധാന തകർച്ചയെന്ന് എൻഡിഎ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എടപ്പാടി പളനിസാമി നേതൃത്വം നൽകും
തൊണ്ടിമുതൽ കേസിൽ മുൻ എം എൽ എ ആന്‍റണി രാജുവിന് ഇന്ന് നിർണായകം, ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് ഉത്തരവ് പറയും