
കല്‍പ്പറ്റ: വയനാട് വെണ്ണിയോട് പുഴയിൽ നാലംഗ കുടുംബത്തെ കാണാതായി. ചുണ്ടേൽ ആനപ്പാറ സ്വദേശികളായ നാരായണൻകുട്ടി ഭാര്യ ശ്രീജ മക്കളായ സൂര്യ, സായൂജ് എന്നിവരെയാണ് കാണാതായത്. ഇവരില്‍ നാരായണന്‍ കുട്ടിയുടെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ പേരിൽ പുഴയുടെ തീരത്തു നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. ജീവിതം അവസാനിപ്പിക്കുകയാണെന്നും വീട്ടിലുള്ള പണം കത്തില്‍ പറയുന്നത് പ്രകാരമുള്ള ആള്‍ക്ക് കൈമാറണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മറ്റുള്ളവര്‍ക്കായി പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇപ്പോൾ വെണ്ണിയോട് പുഴയിൽ തിരച്ചിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam