
സുല്‍ത്താന്‍ ബത്തേരി: കര്‍ണ്ണാടകയിലെ മണ്ണില്‍ തലയെടുപ്പോടെ വിരിഞ്ഞു നിന്ന സൂര്യകാന്തി പൂക്കള്‍ വയനാടന്‍ മണ്ണില്‍ വിരിയിച്ച് വിജയം കൊയ്തിരിക്കുകയാണ് നെന്മേനി പഞ്ചായത്തിലെ കല്ലിങ്കര സുനില്‍. പരീക്ഷണാര്‍ത്ഥം കര്‍ണ്ണാടകയില്‍ നിന്നും സൂര്യകാന്തിവിത്ത് എത്തിച്ചാണ് സുനില്‍ കൃഷി ആരംഭിച്ചത്.
വിജയിക്കുമോയെന്ന ആശങ്ക ആദ്യമൊക്കെ ഉണ്ടായിരുന്നതായി സുനില്‍ പറഞ്ഞു. എന്നാല്‍ ആശങ്കകളെയെല്ലാം അസ്ഥാനത്താക്കി പൂവ് വിരിഞ്ഞതോടെ സുനിലിന്റെ മനസ്സും തെളിഞ്ഞു. കൃത്യമായ ജലസേചനമില്ലാതെ കാലവസ്ഥയെ മാത്രം ആശ്രയിച്ച് ഇറക്കിയ സൂര്യകാന്തി നൂറുമേനിയാണ് വിളഞ്ഞിരിക്കുന്നത്.
ഒരു കിലോ ഉണങ്ങിയ സൂര്യകാന്തിയില്‍ നിന്നും 400 മില്ലി ലിറ്റര്‍ എണ്ണ ലഭിക്കും. നിലവില്‍ എണ്ണ ആട്ടണമെങ്കില്‍ കര്‍ണ്ണാടകയില്‍ പോകണമെന്ന് യുവ കര്‍ഷകന്‍ പറയുന്നു. മികച്ച കര്‍ഷകനെന്ന നിലയില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ നേടുകയും കൃഷിയില്‍ പുതുമയും പരിക്ഷണങ്ങളും നടത്തുകയും ചെയ്യുന്നയാളാണ് സുനില്‍. കാഴ്ച്ചയിലെ ആകര്‍ഷകത്വത്തിനപ്പുറം വിഷത്തിന് പ്രതിരോധമായും പ്രമേഹവും വാതവും വരെയുള്ള ചികിത്സയ്ക്കും സൂര്യകാന്തി ഉപയോഗിക്കാമെന്നത് കൃഷിയുടെ വ്യവസായ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam