ആശാറാം ബാപ്പുവിനെതിരായ ബലാല്‍സംഗകേസ്: വിമര്‍ശനവുമായി സുപ്രീം കോടതി

Published : Aug 28, 2017, 03:26 PM ISTUpdated : Oct 05, 2018, 03:20 AM IST
ആശാറാം ബാപ്പുവിനെതിരായ ബലാല്‍സംഗകേസ്: വിമര്‍ശനവുമായി സുപ്രീം കോടതി

Synopsis

ഗുജറാത്ത്: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ആശാറാം  ബാപ്പുവിന്‍റെ വിചാരണ വൈകുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ആശാറാമിന്‍റെ കേസില്‍ വിചാരണ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കാനും സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനുമാണ് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. 2013 ലാണ് പതിനാറുകാരിയെ സ്വാമി ബലാത്സംഗം  ചെയ്യുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് ദുരാത്മാക്കളെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് ബലാത്സംഗം ചെയ്തതെന്നായിരുന്നു ആശാറാം ബാപ്പുവിന്‍റെ വാദം. ബലാത്സംഗക്കേസിലെ സാക്ഷികളെ കൊലപ്പെടുത്തിയതിന്  ആശാറാമിന്‍റെ സുരക്ഷാജീവനക്കാരന്‍ കാര്‍ത്തിക്ക് ഹല്‍ദറും അറസ്റ്റിലാണ്.

എതിരാളികളെ കൊലപ്പെടുത്തിയ കേസില്‍ 2014 ലാണ് രാം പാല്‍ മഹാരാജ് സ്വാമി അറസ്റ്റിലാവുന്നത്. കോടതി വിധിയെ തുടര്‍ന്ന് 30 കേസുകളില്‍ പ്രതിയായ രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും സ്വാമിയെ പിടികൂടാനായില്ല. രാംപാലിന്‍റെ 4000 ത്തോളം വരുന്ന കമാന്‍ഡോകള്‍ പോലീസിനെ ഭയപ്പെടുത്തി തിരിച്ചയ്ക്കുകയായിരുന്നു. പിന്നീട് സൈനിക നടപടികളിലൂടെയാണ് രാംപാലിനെ അറസ്റ്റ് ചെയ്യുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

24 മണിക്കൂർ ഇടവേള, സൗദി അറേബ്യയിലേക്ക് വീണ്ടും ഇറാന്‍റെ ആക്രമണം, ക്രൂയിസ് മിസൈൽ തൊടുത്തു
വയനാട് തുരങ്കപാത നിർമാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി