ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദർശിച്ചു. നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദർശിച്ചു. നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നദിയുടെ മണ്ണ് നീക്കം ചെയ്യണം. ഇതിനായി അടിയന്തര നടപടി ഉണ്ടാകും. പത്തനംതിട്ട ജില്ലയ്ക്ക് ആണ് മുൻഗണന. സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകും. ആദ്യ പ്രോജക്ട് പത്തനംതിട്ടയായിരിക്കും. മറ്റ് ഏജൻസികൾ ചേർത്തുള്ള മുന്നറിയിപ്പ് സംവിധാനം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിതീവ്ര മഴ ആയിരുന്നു. ആളുകളെ മാറ്റാൻ പോലും സമയം കിട്ടിയില്ല. വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ സംവിധാനം പത്തനംതിട്ട ജില്ലയിൽ ഉണ്ടാകും. കൂടുതൽ ഹെലികോപ്റ്റർ നൽകും. അടുത്ത പ്രളയം വരെ കാത്തിരിക്കുന്നില്ല. ഉടൻ നീക്കം ചെയ്യും. അറിഞ്ഞത് മുതൽ എല്ലാ മന്ത്രിമാരും ജില്ലകളിലേക്കു അയച്ചു. പണം അനുവദിച്ചുവെന്നും സിപിഎം പറയുന്നതനുസരിച്ച് പോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ സമാന സാഹചര്യം നേരിട്ടിട്ടും പത്തനംതിട്ടയിൽ എത്താതെ വിരുന്നിന് പോയത് വിമർശനത്തിന് വഴിവെച്ചിരുന്നു. അതേസമയം, പ്രളയക്കെടുതിയിൽ 5 മരണം കൂടി. മഴ ശമിച്ചിട്ടും വെള്ളക്കെട്ട് ഒഴിയാതെ നിൽക്കുകയാണ് മധ്യ കേരളം.

YouTube video player