അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്: സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

Published : Oct 04, 2018, 07:17 AM IST
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്: സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

Synopsis

2016-2017 വര്‍ഷത്തെ പ്രവേശനം ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് ഉത്തരവിടാൻ കോടതി ഒരുങ്ങുന്നത്. 2016-17 വർഷം കുട്ടികൾ നൽകിയ ഫീസിന്‍റെ വിവരങ്ങൾ അടങ്ങിയ രേഖകൾ സമര്‍പ്പിക്കാൻ പ്രവേശന മേൽനോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. 

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ അന്വേഷണം പ്രഖ്യാപിക്കണോ എന്ന വിഷയത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. കണ്ണൂര്‍ കോളേജിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി വ്യക്തമാക്കിയിരുന്നു. 2016-2017 വര്‍ഷത്തെ പ്രവേശനം ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് ഉത്തരവിടാൻ കോടതി ഒരുങ്ങുന്നത്. 2016-17 വർഷം കുട്ടികൾ നൽകിയ ഫീസിന്‍റെ വിവരങ്ങൾ അടങ്ങിയ രേഖകൾ സമര്‍പ്പിക്കാൻ പ്രവേശന മേൽനോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച ശേഷമാകും അന്വേഷണക്കാര്യത്തിൽ കോടതി തീരുമാനമെടുക്കുക. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്
ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം