പടക്കങ്ങളുടെ നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടത്, വിൽപ്പന നിയന്ത്രിച്ചാൽ മാത്രം മലിനീകരണം തടയാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

Published : Oct 29, 2026, 07:02 PM IST
supreme court

Synopsis

ആഘോഷങ്ങൾ മാത്രമല്ല മറിച്ച്, ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയുമാണ് പരിഗണിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മലിനീകരണം തടയാൻ ഇതുവരെ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിച്ചു.

ദില്ലി: പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഉത്തരവുകൾ നടപ്പാക്കാത്തതിൽ ദില്ലി സർക്കാരിനെയും എയർ ക്വാളിറ്റി മാനേജ്മെന്റിനെയും കോടതി വിമർശിച്ചു. ഉത്തരവുകൾ നടപ്പാക്കാതെ സുപ്രീംകോടതിയെ പരിഹസിക്കുന്നുവെന്ന് വിമർശിച്ച കോടതി വായുമലിനീകരണം കൂടിയ മേഖലകളിൽ പരിശോധന നടത്തിയോ എന്നും ചോദിച്ചു. പടക്ക വിൽപ്പന നിയന്ത്രിച്ചാൽ മാത്രം മലിനീകരണം തടയാനാവില്ലെന്നും പടക്കങ്ങളുടെ നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പടക്കങ്ങൾ പൊട്ടിക്കാൻ അനുമതിയുള്ള രണ്ട് ദിവസങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തണം. ആഘോഷങ്ങൾ മാത്രമല്ല മറിച്ച്, ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയുമാണ് പരിഗണിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മലിനീകരണം തടയാൻ ഇതുവരെ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളം പാസ്സാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രം തള്ളിയ സംഭവം; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എ കെ ശശീന്ദ്രൻ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: സുപ്രീംകോടതിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ