"തന്തയില്ലാത്തവൻ" എന്ന പ്രയോഗം ജാതി അധിക്ഷേപമല്ല , കേസില്‍ ഈ വകുപ്പ് ചുമത്തിയത് ആശ്ചര്യജനകം. നിർണായക ഉത്തരവുമായി സുപ്രീംകോടതി

Published : Nov 02, 2025, 01:46 PM ISTUpdated : Nov 02, 2025, 02:01 PM IST
supreme court

Synopsis

ദളിത് വിഭാഗത്തിൽ പെട്ട വ്യക്തിയെ തന്തയില്ലാത്തവൻ എന്ന് വിളിച്ചതിന് SC/ST വകുപ്പ്  ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു

ദില്ലി:  ."തന്തയില്ലാത്തവൻ" എന്ന പ്രയോഗം ജാതി അധിക്ഷേപമല്ലെന്ന  നിര്‍ണായക  ഉത്തരവുമായി സുപ്രീംകോടതി.ദളിത് വിഭാഗത്തിൽ പെട്ട വ്യക്തിയെ തന്തയില്ലാത്തവൻ എന്ന് വിളിച്ചതിന് SC/ST വകുപ്പ്   ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു.ഈ വകുപ്പ് ചുമത്തിയത് ആശ്ചര്യജനകമെന്നും കോടതി ഉത്തരവില്‍ പറങയുന്നു.

തൃശൂരിൽ നിന്നുള്ള വധശ്രമക്കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാനനിർദ്ദേശം. പട്ടികജാതി വിഭാഗത്തിൽ പെട്ട വ്യക്തിയെ സുപ്രീംകോടതിയിലെ ഹർജിക്കാരനായ വ്യക്തി വാൾ ഉപയോഗിച്ച് വെട്ടിയെന്നും തന്തയില്ലാത്തവൻ എന്ന് വിളിച്ചുഎന്നാണ് പൊലീസ് കേസ്. കൊടകര പൊലീസ് എടുത്ത് കേസിൽ പ്രതിയായ ഹർജിക്കാരനെതിരെ വധശ്രമം, ഒപ്പം SC/ST വകുപ്പും ചുമത്തി പൊലീസ് കേസ് എടുത്തു.പൊലീസ് കേസിൽ മുൻകൂർ ജാമ്യം തേടി ഹർജിക്കാരാനായ സിദൻ കേരളഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇത് തള്ളി. എന്നാൽ കേസിൽ SC/ST വകുപ്പു ചുമത്തിയത് ഉൾപ്പെടെ കാട്ടി ഇയാൾ പിന്നീട് സുപ്രീംകോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സുപ്രീംകോടതിയിലെ ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് തന്തയില്ലാത്തവൻ എന്ന പ്രയോഗം ജാതി അധിക്ഷേപമായി കണക്കാനാകില്ലെന്ന് വ്യക്തമാക്കി. ഈ പ്രയോഗത്തിന്റെ പേരിൽ ജാതി അധിക്ഷേപ വകുപ്പു ചുമത്തിയത് ആശ്ചര്യജനകമെന്നും കോടതി നീരീക്ഷിച്ചു.കൂടാതെ കേസിൽ അറസ്റ്റ് ചെയ്താൽ ഈ വ്യക്തിയെ മൂൻകൂർ ജാമ്യം നൽകി പുറത്തിറക്കാനും സുപ്രീകോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നിർദ്ദേശിച്ചു.

 അതെസമയം വധശ്രമത്തിനുള്ള കേസിലെ നടപടികൾ തുടരും. കേസിൽ ഹർജിക്കാരാനായി അഭിഭാഷകൻ ശ്രീറാം പറക്കാട്ട്, അഭിഭാഷകൻ അനന്ദു എസ് നായർ, ശ്രീനാഥ് എസ് എന്നിവർ ഹാജരായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്