'പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കണം': ആവശ്യവുമായി കെയുഡബ്ലുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

Published : Nov 02, 2025, 01:34 PM IST
kuwj

Synopsis

വിഡിയോ എഡിറ്റർമാരെ കൂടി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും മറ്റൊരു പ്രമേയത്തിലൂടെ ഉന്നയിച്ചു. സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുള്ള പ്രവേശന നിയന്ത്രണം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പത്രപ്രവർത്തകർക്കുള്ള പെൻഷൻ 11,000 രൂപയിൽ നിന്നു വർധിപ്പിച്ച് 20,000 രൂപയാക്കണമെന്നു കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജീവിതച്ചെലവുകൾ വർധിക്കുകയും ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വർധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ മാധ്യമപ്രവർത്തകരുടെ വിഹിതം കൂടി ഉൾപ്പെട്ട പദ്ധതിയിൽ പെൻഷന് കാലാനുസൃതമായ വർധന ആവശ്യമാണ്. വിഡിയോ എഡിറ്റർമാരെ കൂടി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും മറ്റൊരു പ്രമേയത്തിലൂടെ ഉന്നയിച്ചു. സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുള്ള പ്രവേശന നിയന്ത്രണം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. 

യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബി.അഭിജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ആർ.കിരൺബാബു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അനുപമ ജി.നായർ വാർഷിക റിപ്പോർട്ടും ജില്ലാ ട്രഷറർ ജി.പ്രമോദ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. വി.എസ്.വിഷ്ണുപ്രസാദ്, വൈസ് പ്രസിഡന്റ് സി.രാജ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ അഖില വി.കൃഷ്ണൻ, എസ്.ശരത് കുമാർ, എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി വി.കെ.അക്ഷയ അനുശോചനപ്രമേയം അവതരിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചു; കൊല്ലത്ത് വിജയാഹ്ലാദ പ്രകടനത്തിനിടെ കയ്യാങ്കളി
ഇത് ശരിയല്ല, സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവർണർ; 'ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം'