സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശനം: ഇന്ന് സുപ്രീംകോടതി ഉത്തരവിറക്കിയേക്കും

Published : Sep 07, 2018, 08:01 AM ISTUpdated : Sep 10, 2018, 04:21 AM IST
സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശനം: ഇന്ന് സുപ്രീംകോടതി ഉത്തരവിറക്കിയേക്കും

Synopsis

കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നൽകിയ ഹര്‍ജിയിൽ ഇന്ന് സുപ്രീംകോടതി ഉത്തരവിറക്കിയേക്കും.

കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നൽകിയ ഹര്‍ജിയിൽ ഇന്ന് സുപ്രീംകോടതി ഉത്തരവിറക്കിയേക്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും സമയപരിമിതിമൂലം ഇന്ന് പരിഗണിക്കാനായി മാറ്റിവെക്കുകയായിരുന്നു. തൊടുപുഴ അൽ അസര്‍, ഡി.എം.വയനാട്, പാലക്കാട് പി.കെ.ദാസ്, വര്‍ക്കല എസ്.ആര്‍ കോളേജുകളിലെ പ്രവേശന നടപടികളാണ് കോടതി പരിശോധിക്കുന്നത്. ഈ കോളേജുകൾക്ക് നിലവാരമില്ലെന്നാണ് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ വാദം. ഇതിനിടെ, സ്പോട്ട് അഡ്മിഷൻ തിയതി പുനക്രമീകരിച്ചു. ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് അഡ്മിഷൻ. കോളേജുകൾ ,സീറ്റുകൾ എന്നിവ നിശ്ചയിക്കുക പുതിയ വിജ്ഞാപന പ്രകാരമായിരിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസം, മതേതരത്വത്തിന്റെ കരുത്തുറ്റ നാട്, പ്രശംസിച്ച് നൊബേൽ ജേതാവ് അമർത്യ സെൻ
ചൈൽഡ് സീറ്റ് ലക്ഷ്വറിയല്ല, കാരണമിത്, ഗുരുതര പരിക്കുകൾ മുതൽ മരണം വരെ ഒഴിവാകും