തീർഥാടനത്തിനായി നടന്നുപോവുകയായിരുന്ന ബുദ്ധസന്ന്യാസിമാർക്കിടയിലേക്കാണ് 11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് ഇടിച്ചുകയറിയത്. നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞുവരുന്നത് കണ്ട് സന്ന്യാസിമാർ റോഡിൽനിന്ന് ഇറങ്ങിനിന്നെങ്കിലും ട്രക്ക് ഇവർക്കുമേൽ പാഞ്ഞുകയറുകയായിരുന്നു.

ബാങ്കോക്ക്: പതിനൊന്ന് വയസ്സുകാരൻ ഓടിച്ച ട്രക്ക് സന്ന്യാസിമാർക്കിടയിലേക്ക് പാഞ്ഞുകയറി എട്ട് സന്ന്യാസിമാർ മരിച്ചു. വടക്കുകിഴക്കൻ തായ്ലാൻഡിലെ മുക്ദാഹാൻ ​പ്രവിശ്യയിലാണ് സംഭവം. ട്രക്ക് ഓടിച്ച 11 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തീർഥാടനത്തിനായി നടന്നുപോവുകയായിരുന്ന ബുദ്ധസന്ന്യാസിമാർക്കിടയിലേക്കാണ് 11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് ഇടിച്ചുകയറിയത്. നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞുവരുന്നത് കണ്ട് സന്ന്യാസിമാർ റോഡിൽനിന്ന് ഇറങ്ങിനിന്നെങ്കിലും ട്രക്ക് ഇവർക്കുമേൽ പാഞ്ഞുകയറുകയായിരുന്നു. ആകെ 35 പേരാണ് തീർഥാടകസംഘത്തിലുണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ തൽക്ഷണം മരിച്ചു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ 14 പേർ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.