തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്‍റെ പേരാകാം, പരാതിക്കാരനായ AIADMK എംപിക്ക് 10 ലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി

Published : Aug 06, 2025, 01:52 PM IST
Tamil Nadu Chief Minister MK Stalin (File Photo/ANI)

Synopsis

രാജ്യത്ത് 45 പദ്ധതികൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്ന് കോടതി

ദില്ലി:തമിഴ്നാട്ടിലെ  സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്റെ പേരാകാമെന്ന് സുപ്രീംകോടതി.ഡിഎംകെ സർക്കാരിന് സുപ്രീം കോടതിയിൽ വിജയം.മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.രാജ്യത്ത് 45 പദ്ധതികൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.ഒരു പദ്ധതിക്കെതിരെ മാത്രം പരാതി എന്തിനെന്നു കോടതി ചോദിച്ചു.പരാതിക്കാരനായ AIADMK എംപിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.ഇത് സംസ്ഥാനത്തെ ക്ഷേമപദ്ധതിക്ക് ഉപയോഗിക്കാനും കോടതി ഉത്തരവിച്ചു

‘ ഉങ്കളുടൻ സ്റ്റാലിൻ ‘പദ്ധതിക്കെതിരെ ആണ് പരാതി നൽകിയത്.പരാതിക്കാരനായ സി.വി.ഷണ്മുഖം എംപിക്ക് കോടതിയുടെ രൂക്ഷ വിമർശനം. രാഷ്ട്രീയമായ കണക്കു തീർക്കാൻ കോടതിയെ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ നല്‍കി

PREV
Read more Articles on
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയിൽ വന്‍ വാക്കേറ്റം; ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കിയെന്ന് രാഹുൽ ഗാന്ധി