കോണ്‍ഗ്രസ് വിട്ട കെ വി തോമസിന്‍റെ പുസ്തകം പ്രകാശനം ചെയ്ത് കെ മുരളീധരൻ,എതിര്‍പ്പറിയിച്ച പ്രാദേശിക പ്രവർത്തകരെ അനുനയിപ്പിച്ച് ഡിസിസി പ്രസിഡന്‍റ്

Published : Aug 06, 2025, 01:41 PM IST
k v thomas book

Synopsis

ഡിസിസി പ്രസിഡന്‍റിന്‍റെ  അനുമതിയോടെയാണ് താൻ എത്തിയതെന്ന് കെ.മുരളീധരൻ

എറണാകുളം: കോണ്‍ഗ്രസ് വിട്ട കെ വി തോമസിന്‍റെ പുസ്തകം പ്രകാശനം ചെയ്ത് കെ മുരളീധരൻ.മുരളീധരന്‍റെ   വരവ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതൃത്വം ഡിസിസിയെ ബന്ധപ്പെട്ടിരുന്നു മുരളീധരൻ വന്നാൽ കരിങ്കൊടി കാട്ടുമെന്നും  ഒരു വിഭാഗം പ്രവർത്തകർ മുന്നറിയിപ്പ് നല്‍കിയിരുന്നു പാർട്ടിയെ വഞ്ചിച്ചു പുറത്തുപോയ ആളുമായി സഹകരണം പാടില്ലെന്ന് കുമ്പളങ്ങി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു .പ്രശ്നം പരിഹരിക്കാൻ ഡിസിസി നേതൃത്വം കുമ്പളങ്ങിയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായി ചർച്ച നനടത്തി. പ്രവർത്തകരെ ഡിസിസി പ്രസിഡന്‍റെ  അനുനയിപ്പിച്ച ശേഷം  പരിപാടിക്ക് മുരളീധരൻ എത്തി പാർട്ടി ലൈൻ വിട്ട് ഒന്നും താൻ ചെയ്യില്ലെന്ന്  മുരളിധരന്‍ പറഞ്ഞു. കെ വി തോമസ് ഭാര്യയെ കുറിച്ച് എഴുതിയ പുസ്തകത്തിന്‍റെ  പ്രകാശനം അദ്ദേഹം നിർവഹിച്ചു

ശശി തരൂർ തെറ്റ് തിരുത്തി വന്നാൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു  ഇന്ദിരാഗാന്ധിക്കെതിരായ വിമർശനങ്ങൾ തരൂര്‍ പിൻവലിക്കണം മോദി സ്തുതി അവസാനിപ്പിക്കണം അദ്ദേഹം തെറ്റ് തിരുത്തി വന്നാൽ തിരുവനന്തപുരം കോർപ്പറേഷനിൽ അദ്ദേഹത്തെ മുന്നിൽ നിർത്തി പ്രചാരണം നടത്താനും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജ്യത്തെ ട്രെയിനുകള്‍ ഇനി ക്ലീനാകും; ബെഡ്ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കും, ബജറ്റിൽ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേക തുക വകയിരുത്തും
'ഒരു സംസ്ഥാനത്തും എസ്‌ഐആർ തടസപ്പെടുത്താന്‍ അനുവദിക്കില്ല'; സംസ്ഥാനങ്ങളോട് സുപ്രീംകോടതി