
ദില്ലി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ ഭരണഘടനബഞ്ചിന് വിടുമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു. ഭരണഘടനാബഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കക്ഷികള്‍ക്ക് കോടതി അനുമതി നല്‍കി.
ക്ഷേത്രങ്ങള്‍ക്ക് സ്വന്തം ആചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25,26 അനുഛേദം സ്വാതന്ത്രം നല്‍കുന്നുണ്ടെന്നും അതിനാല്‍ ഈ വിഷയം ഭരണഘടനാ ബഞ്ചാണ് പരിഗണിക്കേണ്ടതെന്നുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പടെ കക്ഷികളുടെ വാദം പരിഗണിച്ചാണ് ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിടുമെന്ന് സൂപ്രീംകോടതി സൂചിപ്പിച്ചത്.
മതവും ആത്മീയതും ദാര്‍ശനികതയും മതാചാരങ്ങളും വ്യത്യസ്തകാര്യങ്ങളാണ്. ശബരിമലയിലെ മതാചാരം ഭരണഘടനാപരമാണോയെന്നാണ് പരിശോധിക്കപ്പെടെണ്ടതെന്നും ജസ്റ്റിസ് ദീപ്ക മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി. ഹര്‍ജികള്‍ ഭരണഘടനാബഞ്ചിന് വിടുന്നതിന്റെ കാരണം വ്യക്തമാക്കി വിശദമായ വിധി പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.
വിലുപമായ ബഞ്ചിന്റെ പരിഗണനക്കായി എന്തൊക്കെ വിഷയങ്ങള്‍ സമര്‍പ്പിക്കണമെന്ന് കക്ഷികള്‍ക്ക് നിര്‍ദ്ദേശിക്കാം. പ്രാമഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ഇടതുസര്‍ക്കാര്‍ പുതുതായി നല്‍കിയ സത്യവാങ്മൂലം നിലനില്‍ക്കുമോ എന്നും കോടതി വ്യക്തമാക്കും. മുന്‍ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ മാറ്റം വരുത്താന്‍ അവകാശമുണ്ടെന്നാണ് സംസ്ഥാനസര്‍ക്കാര്‍ കോടതിയിലെടുത്ത നിലപാട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam