റഫാൽ കേസ് വീണ്ടും പരിഗണിക്കാമെന്ന് സുപ്രീം കോടതി

Published : Feb 21, 2019, 11:37 AM ISTUpdated : Feb 21, 2019, 12:05 PM IST
റഫാൽ കേസ് വീണ്ടും പരിഗണിക്കാമെന്ന് സുപ്രീം കോടതി

Synopsis

പുതിയ വെളിപ്പെടുത്തുലുകളുടെയും സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തിൽ കേസ് വീണ്ടും പരി​ഗണിക്കണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെടുകയായിരുന്നു.

ദില്ലി റഫാൽ കേസിലെ പുനപരിശോധന ഹ‌ർജികളിൽ വാദം കേൾക്കാൻ സുപ്രീം കോടതിയുടെ തീരുമാനം. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ കേസ് വീണ്ടും പരി​ഗണിക്കണമെന്നാവശ്യപ്പെട്ട് കോമൺ കോസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 

കോമൺ കോസിന് വേണ്ടി പ്രശാന്ത് ഭൂഷണാണ് നേരത്തെ ഈ കേസ് സുപ്രീം കോടതിയിൽ നൽകിയത്, റഫാൽ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയിൽ സംശയമില്ലെന്നും വിമാനങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങളിൽ ക്രമക്കേടില്ലെന്നും നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയി അധ്യക്ഷനായ ബെഞ്ച് എസ്ഐടി അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് കേസ് തള്ളുകയായിരുന്നു. 

എന്നാൽ പുതിയ വെളിപ്പെടുത്തുലുകളുടെയും സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തിൽ കേസ് വീണ്ടും പരി​ഗണിക്കണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെടുകയായിരുന്നു. ഇത് അം​ഗീകരിച്ചാണ് സുപ്രീം കോടതി കേസ് വീണ്ടും പരി​ഗണിക്കാൻ തീരുമാനിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'