ഗാര്‍ഹിക പീഡന പരാതികിട്ടിയാലുടന്‍ പ്രതികളെ അറസ്റ്റ് ചെയ്യാം; മാര്‍ഗരേഖയില്‍ ഭേദഗതി

By Web TeamFirst Published Sep 14, 2018, 2:14 PM IST
Highlights

അറസ്റ്റിന് മുന്‍പ് ജില്ലാതല കുടുംബ ക്ഷേമ സമിതികള്‍ പരാതി  പരിശോധിക്കണമെന്ന രണ്ടംഗ ബഞ്ചിന്‍റെ നിര്‍ദേശം സുപ്രീം കോടതി പിന്‍വലിച്ചു. രാജേഷ് ശര്‍മ കേസിൽ രണ്ടംഗ ബഞ്ച് 2017 ൽ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശമാണ് സുപ്രീം കോടതി ഭേദഗതി ചെയ്തത്. 

ദില്ലി:ഗാര്‍ഹിക പീഡനം തടയാനുള്ള ഐ.പി.സി 498 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നത്  തടയാൻ സുപ്രീം കോടതി രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച മാര്‍ഗ രേഖ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഭേദഗതി ചെയ്തു. ഇതോടെ പരാതി കിട്ടിയാലുടൻ പ്രതികളെ അറസ്റ്റ് ചെയ്യാം. 

അറസ്റ്റിന് മുന്‍പ് ജില്ലാതല കുടുംബ ക്ഷേമ സമിതികള്‍ പരാതി  പരിശോധിക്കണമെന്ന രണ്ടംഗ ബഞ്ചിന്‍റെ നിര്‍ദേശം സുപ്രീം കോടതി പിന്‍വലിച്ചു. രാജേഷ് ശര്‍മ കേസിൽ രണ്ടംഗ ബഞ്ച് 2017 ൽ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശമാണ് സുപ്രീം കോടതി ഭേദഗതി ചെയ്തത്. ക്രിമിനൽ നടപടി ചട്ടത്തിൽ തന്നെ വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയാൻ സംവിധാനമുണ്ടെന്ന് മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു. 

click me!