എസ്എന്‍സി ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയില്‍

Published : Feb 22, 2019, 06:14 AM IST
എസ്എന്‍സി ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയില്‍

Synopsis

കേസിൽ അന്തിമവാദം കേൾക്കാനുള്ള തിയതി സംബന്ധിച്ച് ഇന്ന് കോടതി തീരുമാനമെടുത്തേക്കും

ദില്ലി: എസ്എന്‍സി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജിയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസ് ഉൾപ്പടെയുള്ളവര്‍ നൽകിയ ഹര്‍ജികളുമാണ് കോടതി ഇന്ന് പരിഗണിക്കുക.

കേസിൽ അന്തിമവാദം കേൾക്കാനുള്ള തിയതി സംബന്ധിച്ച് ഇന്ന് കോടതി തീരുമാനമെടുത്തേക്കും. പള്ളിവാസൽ, ചെങ്കുളം, പന്നിയാര്‍ വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി ലാവലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ 374 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കണ്ടെത്തൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല; കനത്ത മഴ, അതീവ ജാ​ഗ്രത നിർദേശം; കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
കനത്തമഴ, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; വിലങ്ങാടുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് കലക്ടറുടെ ഉത്തരവ്