പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണപരമായ അവകാശം; ഇന്നും സുപ്രീം കോടതിയിൽ

By Web TeamFirst Published Jan 30, 2019, 7:16 AM IST
Highlights

കേസില്‍ പുതിയ അമിക്കസ്ക്യുറീയെ തീരുമാനിക്കുന്ന കാര്യവും സുപ്രീംകോടതി ഇന്ന് പരിശോധിക്കും.

ദില്ലി: പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണപരമായ അവകാശം സംബന്ധിച്ച കേസിൽ സുപ്രീം കോടതിയുടെ വാദം കേൾക്കൽ ഇന്നും തുടരും. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ പുതിയ അമിക്കസ്ക്യുറീയെ തീരുമാനിക്കുന്ന കാര്യവും സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ബി നിലവറ തുറക്കുന്ന കാര്യം വാദം പൂര്‍ത്തിയായ ശേഷം തീരുമാനം എടുക്കാമെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു

ക്ഷേത്രം സ്വകാര്യ സ്വത്തെന്ന പഴയ വാദം ഇന്നലെ രാജകുടുംബം തിരുത്തിയിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്താണെന്നും ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം വ്യക്തമാക്കി. ഇത് കൂടി പരിഗണിച്ചാണ് ഇന്ന് വാദം കേ‌ൾക്കുക.

click me!