'വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണ്' അംബേദ്ക്കര്‍ കോളനിയിലെ ജാതി വിവേചനത്തിന്‍റെ ഇരകള്‍ക്ക് വീട് നിര്‍മിച്ചു നല്‍കി സുരേഷ് ഗോപി

Published : Feb 11, 2019, 11:50 AM ISTUpdated : Feb 11, 2019, 11:51 AM IST
'വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണ്' അംബേദ്ക്കര്‍ കോളനിയിലെ ജാതി വിവേചനത്തിന്‍റെ ഇരകള്‍ക്ക് വീട് നിര്‍മിച്ചു നല്‍കി സുരേഷ് ഗോപി

Synopsis

അംബേദ്ക്കര്‍ കോളനിയില്‍ ജാതി വിവേചനത്തിന്‍റെ പേരില്‍ ദുരിതത്തിലായ ദമ്പതികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി സുരേഷ് ഗോപി എംപി. കഴിഞ്ഞ വര്‍ഷം ജാതി വിവേചനത്തിന്‍റെ പേരില്‍ ദുരിതം അനുഭവിക്കുന്ന കോളനി വാസികളെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് സുരേഷ് ഗോപി അവിടം സന്ദര്‍ശിച്ചത്. 

പാലക്കാട്: അംബേദ്ക്കര്‍ കോളനിയില്‍ ജാതി വിവേചനത്തിന്‍റെ പേരില്‍ ദുരിതത്തിലായ ദമ്പതികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി സുരേഷ് ഗോപി എംപി. കഴിഞ്ഞ വര്‍ഷം ജാതി വിവേചനത്തിന്‍റെ പേരില്‍ ദുരിതം അനുഭവിക്കുന്ന കോളനി വാസികളെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് സുരേഷ് ഗോപി അവിടം സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന്‍റെ  ഭാഗമായി കോളനിയിലെ അര്‍ഹതപ്പെട്ട ഒരു കുടുംബത്തിന് വീട് വച്ചുനല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. 

അംബേദ്കര്‍ കോളനി വാസികളായ വീരന്‍, കാളിയമ്മ ദമ്പതികള്‍ക്കാണ് സ്വന്തം പണം ഉപയോഗിച്ച് സുരേഷ് ഗോപി വീട് വച്ചുനല്‍കിയത്.  രണ്ട് മുറിയും ഹാളും അടുക്കളയും ചേര്‍ന്നതാണ് വീട്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണ് എന്ന തലക്കെട്ടോടെ  താക്കോല്‍ ദാനത്തിന്‍റെ ചിത്രം സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.  സുരേഷ് ഗോപി പറഞ്ഞു. 

ഇപ്പോഴും ജാതി വിവേചനം നിലനില്‍ക്കുന്ന നാട്ടിലാണ് ചിലര്‍ നവോത്ഥാനത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇപ്പോഴും നിരവധി പേര്‍ ആനുകൂല്യങ്ങള്‍ക്ക് പുറത്താണെന്നും കോളനിയില്‍ അര്‍ഹരായ ഒരു കുടുംബത്തിന് കൂടി വീട് നിര്‍മിച്ച് നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലെവൽ അപ്പ് യുവർ മെറ്റബോളിസം: കൊഴുപ്പ് ഇല്ലാതാക്കാനുള്ള 8 വഴികൾ
കോണ്‍ഗ്രസിന്‍റെ ക്യാപ്റ്റൻ ആര്? വ്യക്തിപരമായി ആരുടെയും വിജയമല്ലെന്ന് കെസി വേണുഗോപാൽ, തിരുവനന്തപുരത്ത് അടക്കമുള്ള സഖ്യ സാധ്യതയിലും മറുപടി