നോട്ട് അസാധുവാക്കലും മിന്നലാക്രമണവും ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സര്‍വ്വെ

By Web DeskFirst Published Jan 27, 2017, 8:35 AM IST
Highlights

നോട്ട് അസാധുവാക്കലും മിന്നലാക്രമണവും നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ഇന്ത്യ ടുഡെ- കര്‍വി സര്‍വ്വെ. ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പ് നടത്തിയാൽ 360 സീറ്റുകളോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.

നോട്ട് അസാധുവാക്കൽ കലാവധി അവസാനിച്ച ഡിസംബര്‍ 30 മുതൽ ജനുവരി ഒമ്പതു വരെ നടത്തിയ സര്‍വ്വെയിലാണ് ബിജെപിയ്ക്ക് അനുകൂലമായി വോട്ടര്‍മാര്‍ പ്രതികരിച്ചത്. അഭിമുഖം നടത്തിയ 12,143 പേരിൽ 56 ശതമാനം വോട്ടര്‍മാര്‍ നോട്ട് അസാധുവാക്കൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ 58 ശതമാനംപേര്‍ പിന്തുണച്ചു. അടുത്ത പ്രധാനമന്ത്രിയായി 65ശതമാനം പേര്‍ നരേന്ദ്രമോദിയെ പിന്തുണച്ചപ്പോൾ 28 ശതമാനംപേര്‍ രാഹുൽ ഗാന്ധിയ്ക്കൊപ്പം നിന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ ജനകീയമാണെന്ന് 56 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോൾ ജനവിരുദ്ധമെന്ന് 28 ശതമാനും അഭിപ്രായം രേഖപ്പെടുത്തി. ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നാൽ 360 സീറ്റ് ബിജെപിക്ക് കിട്ടും. യുപിഎയുടെ സീറ്റ് വിഹിതം  60ലൊതുങ്ങും. മുഖ്യമന്ത്രിമാരിൽ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ജനപിന്തുണയിൽ മുന്നിൽ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ജനകീയത ആറ് മാസത്തിനുള്ളിൽ പകുതിയായി കുറഞ്ഞെന്നും ഇന്ത്യ ടുഡെ- കര്‍വി സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.

click me!