കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനാജനകം: ആര്‍ച്ച് ബിഷപ്പ് എം സൂസൈപാക്യം

Published : Jan 06, 2018, 10:44 AM ISTUpdated : Oct 05, 2018, 01:33 AM IST
കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനാജനകം: ആര്‍ച്ച് ബിഷപ്പ് എം സൂസൈപാക്യം

Synopsis

തിരുവനന്തപുരം: ബോണക്കാട് കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനാജനകമെന്ന് ആര്‍ച്ച് ബിഷപ്പ് എം സൂസൈപാക്യം. തെറ്റ് ആരുടെ ഭാഗത്തായാലും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ആരുടെ ഭാഗത്ത് നിന്നായാലും തെറ്റ് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

കുരിശു  തകർന്നത് മിന്നലേറ്റ്  ആണ്  എന്നാ സർക്കാർ  വാദം വിശ്വസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന് ചർച്ചകളിലൂടെ പരിഹാരം  കാണാം  എന്നു വിചാരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലത്തെ  അക്രമം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

സർക്കാരുമായി  നടത്തിയ  ചർച്ചയിൽ  വാക്കാൽ നൽകിയ  ഉറപ്പു  പ്രകാരം ആണ്  ഇന്നലെ വിശ്വാസികൾ കുരിശു സ്ഥാപിക്കാൻ  പോയതെന്നാണ് മനസിലാക്കുന്നതെന്നും 
അക്രമം ഒഴിവാക്കേണ്ടത് സർക്കാരിന്റെ ബാധ്യത  ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാൽപ്പാറ ദുരന്തം; നോവായി ഒന്‍പതുപേര്‍, കണ്ണീരണിഞ്ഞ് നാട്, അമ്പലപ്പറമ്പ് ഗവ. സ്കൂളിൽ പൊതുദര്‍ശനം, വിട നൽകാൻ ആയിരങ്ങള്‍
നിതിൻ രാജിന്‍റെ മരണത്തിൽ നിർണായക അറസ്റ്റ്; നോയിഡയിൽ നിന്ന് ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്ന് പേർ പിടിയിൽ