കുൽഭൂഷൺ ജാധവിന്‍റെ അമ്മയ്ക്ക് വിസ നല്കാത്തതിനെതിരെ സുഷമസ്വരാജ്

By Web DeskFirst Published Jul 10, 2017, 3:12 PM IST
Highlights

ഇസ്ലാമാബാദ്: പാക് സൈന്യം വധശിക്ഷയ്ക്ക് വിധിച്ച മുൻ നാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാധവിന്റെ അമ്മയ്ക്ക് പാകിസ്ഥാൻ സന്ദർശിക്കാനുള്ള വിസ നല്കാത്തിനെതിരെ വിദേശകാര്യമന്ത്രി സുഷമസ്വരാജ് രംഗത്തെത്തി. ജമ്മുകശ്മീരിൽ പാക് കേന്ദ്രീകൃത ഭീകരസംഘടന ലഷ്കർഎതയിബ ഇന്ത്യയിലെ ക്രിമിനൽ സംഘാംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിന്റെ തെളിവ് പോലീസിന് കിട്ടി. 

 ചാരപ്രവർത്തനം ആരോപിച്ച് പാക് സൈന്യം വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാധവിന്റെ കുടുംബത്തിന്  വിസ നല്കണമെന്ന് ആവശ്യപ്പെട്ട് പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന് കത്തെഴുതിയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വെളിപ്പെടുത്തി. എന്നാൽ ഈ കത്ത് കിട്ടിയെന്ന് അറിയിപ്പ് പോലും നല്കിയില്ലെന്ന് സുഷമ ട്വിറ്റിൽ കുറിച്ചു. കൂൽഭൂഷന്‍റെ അമ്മ അവന്തികയ്ക്ക് അടിയന്തരമായി വിസ നല്കാൻ പാകിസ്ഥാൻ തയ്യാറാകണം. പാകിസ്ഥാനിൽ നിന്ന് ചികിത്സയ്ക്ക് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് സർതാജ് അസീസിന്റെ കത്തുണ്ടെങ്കിൽ വിസ നല്കുമെന്നും പറഞ്ഞു. 

ജമ്മുകശ്മീരിൽ ബുർഹന വാണിയെ മഹത്വവല്ക്കരിച്ച് പാകിസ്ഥാൻ നടത്തിയ പ്രസ്താവന ഇന്നലെ വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു. ഇതിനിടെ പാക് കേന്ദ്രീകൃത ഭീകരസംഘടനയായ ലഷ്ക്കർ എ തയിബ ഇന്ത്യയിലെ ക്രിമിനൽ സംഘങ്ങളെ റിക്രൂട്ട് ചെയുന്നതിന്റെ തെളിവ് പോലീസിന് കിട്ടി. ഉത്തർപ്രദേശിൽ ക്രിമനൽ കേസുകളിഷ പ്രതിയായ സന്ദീപ് ശർമ്മയെ ജമ്മുകശ്മീർ പോലീസ് അറസ്റ്റു ചെയ്തു. ബാങ്ക് കൊള്ളയടിക്കാനുള്ള സംഘത്തിലേക്കാണ് സന്ദീപ് ശർമ്മയെ ലഷ്ക്കർ റിപ്പോർട്ട് ചെയ്തത്

അതിർത്തിയിൽ ഇന്നും പാകിസ്ഥാൻ സേന വെടിവയ്പ് നടത്തിയെന്ന് കരസേന അറിയിച്ചു. സൈകനികർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നൗഗാം ജില്ലയിൽ രണ്ടു ഭീകരർ മരിച്ചു. 

 
 

click me!