'ഇന്ത്യയുടെ തീവ്രവാദ ഭീഷണി അയലത്ത് നിന്ന്' ; യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

By Web TeamFirst Published Sep 29, 2018, 8:42 PM IST
Highlights

പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് യുഎൻ‌ പൊതുസഭയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇന്ത്യയുടെ തീവ്രവാദ ഭീഷണി അയലത്തു നിന്നാണെന്ന് സുഷമാ സ്വരാജ് തുറന്നടിച്ചു. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെ പാകിസ്ഥാൻ സംരക്ഷിക്കുന്നുവെന്ന് സുഷമാ സ്വരാജ് തുറന്നടിച്ചു.  

 

ന്യൂയോര്‍ക്ക്:  പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് യുഎൻ‌ പൊതുസഭയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇന്ത്യയുടെ തീവ്രവാദ ഭീഷണി അയലത്തു നിന്നാണെന്ന് സുഷമാ സ്വരാജ് തുറന്നടിച്ചു. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെ പാകിസ്ഥാൻ സംരക്ഷിക്കുന്നുവെന്ന് സുഷമാ സ്വരാജ് തുറന്നടിച്ചു.  

പാകിസ്ഥാനിന്‍റെ പിന്തുണയോടെയുള്ള തീവ്രവാദം ഇന്ത്യയെ വേദനിപ്പിക്കുന്നു.  പാകിസ്ഥാൻ തീവ്രവാദത്തെയും കൊലയാളികളെയും മഹത്വവൽക്കരിക്കുന്നു. കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ.പാകിസ്ഥാനുമായുള്ള ചർച്ച വേണ്ടെന്നു വച്ചത് പാക് നിലപാടുകൾ കാരണം എന്നും സുഷമാ സ്വരാജ് ആരോപിച്ചു.

 പാകിസ്ഥാന് തീവ്രവാദികൾ ഹീറോകളാണ്. ഇപ്പോൾ പാകിസ്ഥാനെ പിന്തിരിപ്പിച്ചില്ലെങ്കിൽ ലോകത്താകമാനം അവർ തീവ്രവാദം പടർത്തും.    പ്രശ്ന പരിഹാരത്തിന് ഇന്ത്യ ചർച്ചയ്ക്ക് തയ്യാറായിരുന്നു. ഇന്ത്യക്കെതിരെ പാകിസ്ഥാൻ ദുഷ്പ്രചാരണം നടത്തുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷേധിക്കാനും അവർ വിദഗ്ധരാണ്. ഒസാമ ബിൻ ലാദനെ കണ്ടെത്തിയത് പാക്കിസ്ഥാനിലാണെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണം. ഭീകരവാദത്തിന്റെ വെല്ലുവിളി ഇന്ത്യയ്ക്കെതിരെ ഉയരുന്നത് തൊട്ടപ്പുറത്തെ രാജ്യത്തിൽ നിന്നാണ്‌–  സുഷമ പറഞ്ഞു.

click me!