സീറോ മലബാര്‍ സഭ ഭൂമി ഇടപാട്; കേസെടുത്ത് അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി

Published : Feb 22, 2018, 02:59 PM ISTUpdated : Oct 04, 2018, 04:37 PM IST
സീറോ മലബാര്‍ സഭ ഭൂമി ഇടപാട്; കേസെടുത്ത് അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി

Synopsis

എറണാകുളം: സിറോ മലബാര്‍ സഭ അങ്കമാലി എറണാകുളം അതിരൂപതയിലെ ഭൂമി ഇടപാടിൽ കേസ് എടുത്തു അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശി ജോഷി വര്‍ഗീസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജി നിയമപരമായി നിലനിൽക്കില്ല എന്ന് കോടതി കണ്ടെത്തി. ഈ സ്റ്റേജിൽ പോലീസിനോട് കേസ് എടുക്കാൻ മജിസ്‌ട്രേറ്റിനു നിര്‍ദേശം നൽകാൻ ആവില്ല എന്ന് കോടതി വ്യക്തമാക്കി.

സിറോ മലബാര്‍ സഭയുടെ ഭൂമി വില്‍ക്കാന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് അധികാരമുണ്ടോ എന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തിന് സഭയുടെ ഭൂമി ട്രസ്റ്റിന്‍റേതല്ലെന്നും സ്വകാര്യ ഭൂമിയാണെന്നും കര്‍ദിനാളിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സഭാ സ്വത്തിന് ട്രസ്റ്റാണ് അവകാശി എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ  വാദം. കര്‍ദിനാളിനെതിരെ കേസെടുത്ത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോഷി വര്‍ഗീസ്, ഷൈന്‍ വര്‍ഗീസ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി