പാലം പൊളിക്കാന്‍ ശ്രമിച്ചവര്‍ക്ക് പണി കൊടുത്ത് 'പാലം'

Published : Feb 22, 2018, 02:55 PM ISTUpdated : Oct 05, 2018, 01:49 AM IST
പാലം പൊളിക്കാന്‍ ശ്രമിച്ചവര്‍ക്ക് പണി കൊടുത്ത് 'പാലം'

Synopsis

പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ആരാണ് ശിക്ഷിക്കേണ്ടത്. പൊതുമുതല്‍ തന്നെ നടപടിയെടുത്താല്‍ എന്തായിരിക്കും അവസ്ഥ. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. തകരാന്‍ സാധ്യതയുള്ള പാലത്തില്‍ കയറുന്നത് വിലക്കിയതില്‍ പ്രതിഷേധിച്ചാണ് സഞ്ചാരികള്‍ പാലത്തില്‍ കയറിയത് . ശേഷം സഞ്ചാരികള്‍ പാലം കുലുക്കാനും തുടങ്ങി. ആദ്യമൊക്കെ തമാശ ആസ്വദിച്ച ത് സഞ്ചാരികളായിരുന്നു. 

എന്നാല്‍ അല്‍പ നേരത്തിനപ്പുറം കഥമാറി.  പാലം പൊളിഞ്ഞ് സഞ്ചാരികള്‍ വെള്ളത്തില്‍ പോയതോടെ കരയ്ക്ക് നിന്നവര്‍ ചിരിച്ച് വശം കെട്ടുവെന്ന് വേണം പറയാന്‍. അപകടാവസ്ഥയിലുള്ള പാലത്തിന് ഇത്രയധികം ആളുകളുടെ ഭാരം താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചവരെ പരിഹസിച്ചവര്‍ക്കാണ് പാലം തന്നെ പണി കൊടുത്തത്. മധ്യ ചൈനയിലുള്ള റുസ്ഹോയിലാണ് സംഭവം നടക്കുന്നത്. പാലം പൊളിച്ചവര്‍ നടപടി നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനസംഖ്യ കുതിക്കുന്നു, കോണ്ടത്തിന്‍റെ വില കുറക്കാൻ അനുവദിക്കണമെന്ന് പാകിസ്ഥാൻ; ഐഎംഎഫിന് മുന്നിൽ ഗതികെട്ട് അഭ്യർത്ഥന, തള്ളി
വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവം: പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് മർദിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ, കുട്ടി വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് അമ്മ