അർത്തുങ്കൽ പള്ളിക്കെതിരായ ടി.ജി മോഹന്‍ദാസിന്‍റെ വിവാദപരാമർശത്തില്‍ കേസ് നിലനില്‍ക്കും

Published : Feb 22, 2018, 12:10 PM ISTUpdated : Oct 05, 2018, 03:38 AM IST
അർത്തുങ്കൽ പള്ളിക്കെതിരായ ടി.ജി മോഹന്‍ദാസിന്‍റെ വിവാദപരാമർശത്തില്‍ കേസ് നിലനില്‍ക്കും

Synopsis

തിരുവനന്തപുരം: അര്‍ത്തുങ്കല്‍ ക്രിസ്ത്യന്‍ ദേവാലയം ക്ഷേത്രമായിരുന്നെന്ന ടി.ജി മോഹന്‍ദാസിന്‍റെ വിവാദ പരാമര്‍ശത്തിന്‍മേലുള്ള കേസ് റദാക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിരാകരിച്ചു. അർത്തുങ്കൽ പള്ളി നിൽക്കുന്ന സ്ഥലം ശിവക്ഷേത്രം ആണെന്ന മോഹൻദാസിന്റെ ട്വീറ്റ് വിവാദമായിരുന്നു.

അര്‍ത്തുങ്കല്‍ പള്ളി ഒരു ശിവ ക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കി മാറ്റിയെന്നുമായിരുന്നു ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്. എഐവൈഎഫ് നേതാവ് ജിസ്മോന്‍റെ പരാതിയിലാണ് മോഹന്‍ദാസിനെതിരെ അര്‍ത്തുങ്കല്‍ പൊലീസ് കേസെടുത്തത്

കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്നാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ നിരീക്ഷണം. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണം തുടരാമെന്നും എന്നാല്‍ മോഹന്‍ദാസിന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കരുതെന്നും കമാല്‍ പാഷ പറഞ്ഞു.

പള്ളിയുടെ അള്‍ത്താര, പണിക്കിടയില്‍ പൊളിഞ്ഞുവീണുകൊണ്ടേയിരുന്നുവെന്നും പാതിരിമാര്‍ ജ്യോത്സ്യനെക്കണ്ട് അവിടെ നിന്നുള്ള ഉപദേശപ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റിയെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞിരുന്നു. സി.ആര്‍.പി.സി. 153(എ) വകുപ്പ് പ്രകാരമാണ് ടി.ജി മോഹന്‍ ദാസിനെതിരെ കേസെടുത്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത്തവണ എകെ ശശീന്ദ്രനെ ഏലത്തൂർ കൈവിടുമോ? തെരഞ്ഞെടുപ്പ് ചിഹ്നവും ബിജെപിയുടെ വോട്ടും എൽഡിഎഫിന് ആശങ്ക
നൂർബിന റഷീ​ദിന് വിശദീകരണ നോട്ടീസ് അയച്ചുവെന്ന് പിഎംഎ സലാം; നൂർബിന പറഞ്ഞ എല്ലാ വാചകങ്ങൾക്കും മറുപടി നൽകാനില്ലെന്ന് സാദിഖലി തങ്ങൾ