ഷുഹൈബിന്റെ കൊലപാതകം; ജയരാജനെ പിണറായി അതൃപ്തി അറിയിച്ചു

Published : Feb 22, 2018, 12:02 PM ISTUpdated : Oct 04, 2018, 05:00 PM IST
ഷുഹൈബിന്റെ കൊലപാതകം; ജയരാജനെ പിണറായി അതൃപ്തി അറിയിച്ചു

Synopsis

തൃശ്ശൂര്‍: കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ പ്രസ്താവനയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു. പോലീസ് അന്വേഷണത്തില്‍ അല്ല, പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസം എന്ന പ്രസ്താവനയിലാണ് പിണറായിക്ക് അതൃപ്തി. തൃശ്ശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് പിണറായി ഇക്കാര്യം നേരിട്ട് പി ജയരാജനെ അറിയിക്കുകയായിരുന്നു. കുറ്റവാളികളെ കണ്ടെത്തേണ്ട ചുമതല പാര്‍ട്ടിയുടേതല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതിന് മുന്‍പ് ജയരാജനും കോടിയേരിയും ജയരാജനും ചര്‍ച്ച നടത്തിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ണാർക്കാട് വ്യാപാര സമുച്ചയത്തിൽ തീപിടിത്തം; വീട്ടിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നാണ് തീ പടർന്നത്, ഫയർ ഫോഴ്സ് എത്തി തീയണച്ചു
പാം ബോണ്ടി പുറത്ത്; അറ്റോർണി ജനറൽ സ്ഥാനത്ത് നിന്നും നീക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; പ്രവർത്തനങ്ങളിലെ അതൃപ്തിയെ തുടർന്നാണ് നടപടി