പരുംന്തുംപാറയില്‍ സദാചാര പോലീസ്; രണ്ട് പേര്‍ അറസ്റ്റില്‍

Published : Feb 22, 2018, 12:04 PM ISTUpdated : Oct 05, 2018, 03:09 AM IST
പരുംന്തുംപാറയില്‍ സദാചാര പോലീസ്; രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ കമിതാക്കള്‍ക്ക് നേരെ സദാചാര പോലീസ് ആക്രമണം. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:  തൊടുപുഴ മുട്ടം സ്വദേശികളായ കമിതാക്കളായ രണ്ട് പേര്‍ പരുന്തുംപാറ കാണാന്‍ എത്തിയതായിരുന്നു. ഇതിനിടയില്‍ കരടിക്കുഴി സ്വദേശികളായ രണ്ട് യുവാക്കള്‍ സദാചാര പോലീസ് ചമഞ്ഞ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. 

തര്‍ക്കത്തിലിടയില്‍ ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ കൈയ്യില്‍ കയറി പിടിക്കുകയും കൂട്ടുകാരനെ ബിയര്‍ കുപ്പി കൊണ്ട് അടിക്കാന്‍ ശ്രമിച്ചതായും കമിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പീരുമേട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവുമായി ബന്ധപ്പെട്ട് കരടിക്കുഴി സ്വദേശികളായ കാര്‍ത്തിക്ക് (34), സണ്ണി (27) എന്നിവരെ കസ്റ്റഡിയിലെടുത്തു.

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
കാത്രജ് ബൈപ്പാസിലെ വേഗപരിധി പരിഷ്കരിച്ചു; അപകടത്തിന് പിന്നാലെ 30 കിലോമീറ്റര്‍ ആക്കിയ പരിധി 40 ആക്കി ഉയർത്തിയെന്ന് പൂനെ പോലീസ്