
തിരുവനന്തപുരം: പത്മഭൂഷൺ നല്‍കാന്‍ നമ്പി നാരായണന്‍ നല്‍കിയ സംഭാവനയെന്താണെന്നുള്ള ടി പി സെന്‍കുമാറിന്റെ ചോദ്യത്തിന് മറുപടിയുമായി നമ്പി നാരായണന്‍. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താൻ കൊടുത്ത കേസിൽ സെൻകുമാർ പ്രതിയാണ്. സെൻകുമാർ കോടതിവിധി മനസിലാക്കിയിട്ടില്ലെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ടി പി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ അപ്രസക്തമെന്ന് നമ്പി നാരായണന്‍ പറഞ്ഞു. പൊലീസിന്റെ വീഴ്ചകൾ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നത്. സെൻകുമാർ പറയുന്നതിൽ വൈരുദ്ധ്യങ്ങളെന്നും നമ്പി നാരായണൻ പ്രതികരിച്ചു .
ശരാശരിയിൽ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണൻ . ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ടി പി സെന്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. സമിതി റിപ്പോർട്ട് നൽകും വരെ നമ്പി നാരായണൻ സംശയത്തിന്റെ നിഴലിൽ തന്നെയാണ്. ഇങ്ങനെ പോയാൽ മറിയം റഷീദയ്ക്കും അവാർഡ് നൽകേണ്ടി വരുമെന്നും ടി പി സെന്‍കുമാര്‍ പരിഹസിച്ചിരുന്നു. ഗോവിന്ദച്ചാമിയും അമീർ ഉൾ ഇസ്ലാമുമൊക്കെ ഈ പട്ടികയിൽ വരുമെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.
നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെതിരെ ടി പി സെൻകുമാർ രൂക്ഷമായാണ് പ്രതികരിച്ചത്. പുരസ്കാരത്തിനായി നമ്പി നാരായണൻ നൽകിയ സംഭാവന എന്താണെന്ന് അവാർഡ് നൽകിയവർ വിശദീകരിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam