കത്വ പെണ്‍കുട്ടിക്കായി പ്രക്ഷോഭം ഉയര്‍ത്തിയ താലിബ് ഹുസെെന്‍ പീ‍ഡനക്കേസില്‍ അറസ്റ്റില്‍

By Web TeamFirst Published Aug 2, 2018, 6:44 PM IST
Highlights

ബന്ധുവായ ഒരു സ്ത്രീയുടെ പരാതിയിലാണ് താലിബിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ജമ്മു കാശ്മീരിലെ സാംബ ജില്ലയിലാണ് സംഭവം 

ജമ്മു: രാജ്യം മുഴുവന്‍ ഒന്നായി നീതിക്കായി അണിനിരന്ന കത്വ കേസില്‍ ഇരയായ പെണ്‍കുട്ടിക്കു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളില്‍ മുന്നിലുണ്ടായിരുന്ന താലിബ് ഹുസെെനെ പീഡന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ ഒരു സ്ത്രീയുടെ പരാതിയിലാണ് താലിബിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ജമ്മു കാശ്മീരിലെ സാംബ ജില്ലയിലാണ് സംഭവം . കാട്ടില്‍ പശുവിനെ മേയ്ക്കാനായി പോയപ്പോള്‍ കത്തിയുമായി എത്തിയ താലിബ് തന്നെ ഭീഷണിപ്പെടുത്തി തടഞ്ഞു നിര്‍ത്തിയ ശേഷം ഉപദ്രവിക്കുകയായിരുന്നുവെന്നാണ് സ്ത്രീയുടെ പരാതിയില്‍ പറയുന്നത്.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പീഡന വിവരം പുറത്ത് പറഞ്ഞില്ല. എന്നാല്‍, കഴിഞ്ഞ ചൊവ്വാഴ്ച ഇക്കാര്യങ്ങളെല്ലാം ഭര്‍ത്താവിനോട് പറഞ്ഞ സ്ത്രീ പൊലീസിലും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് താലിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം ജനുവരിയില്‍ കാശ്മീരിലെ കത്വ ജില്ലയില്‍ എട്ടു വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ബലാല്‍ത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ വിഷയം രാജ്യം മുഴുവന്‍ ആളിപ്പടര്‍ന്നപ്പോള്‍ പ്രക്ഷോഭം നടത്തിയവരുടെ മുന്‍നിരയില്‍ നിന്നതോടെയാണ് താലിബ് ശ്രദ്ധിക്കപ്പെട്ടത്. ജൂണില്‍ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ പീഢിപ്പിക്കുന്നതായി താലിബിന്‍റെ ഭാര്യയും പരാതി നല്‍കിയിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം കോടതി താലിബിന് കൊടുത്തിരുന്നു.

click me!