കശ്മീര്‍ സംഘര്‍ഷം: എല്ലാവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് സര്‍വ്വകക്ഷിയോഗം

Published : Sep 07, 2016, 01:37 PM ISTUpdated : Oct 05, 2018, 01:33 AM IST
കശ്മീര്‍ സംഘര്‍ഷം: എല്ലാവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് സര്‍വ്വകക്ഷിയോഗം

Synopsis

ദില്ലി: കശ്‍മീര്‍ പ്രശ്നം പരിഹരിക്കുന്നതിന്  എല്ലാവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് സര്‍വ്വകക്ഷിയോഗം.രാഷ്‌ട്രീയ പ്രക്രിയയിലൂടെ മാത്രമേ പ്രശ്നപരിഹാരമുണ്ടാകുവെന്നും സര്‍വ്വകക്ഷിയോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജമ്മു കശ്‍മീരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞെത്തിയ സര്‍വ്വകക്ഷിസംഘത്തിന്റെ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മുറിവുണക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സ്വീകരിക്കണമെന്ന് വിവിധകക്ഷിനേതാക്കള്‍ ആവശ്യപ്പെട്ടു. ഹുറിയത്ത് നേതാക്കള്‍ക്ക് നല്‍കിരിക്കുന്ന സൗകര്യങ്ങള്‍ ഒഴിവാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തിലൊരു നീക്കവുമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് യോഗത്തെ അറിയിച്ചു. സമാധാനം പുനസ്ഥാപിക്കുന്നതിന് രാഷ്‌ട്രീയ പ്രക്രിയവേണമെന്ന് തുടര്‍ന്ന സര്‍വ്വകക്ഷിയോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പട്ടാളത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി ഇടപടെണമെന്നാണ് ആര്‍എസപിയുടെ നിര്‍ദ്ദേശംകുട്ടികള്‍ പൊലും ആസാദി എന്ന് മുദ്രാവാക്യം മുഴക്കുകയാണെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍‍ട്ട് എന്‍ കെ പ്രമേചന്ദ്രന്‍ യോഗത്തില്‍ ഉന്നയിച്ചു. എല്ലാവരുമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെടുമ്പോഴും വിഘടനവാദികളുമായി പെട്ടെന്ന് ചര്‍ച്ച നടത്താനുള്ള സാധ്യതയില്ല. ഇതിനിടെ ഹന്ദവാരയില്‍  ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കോന്നി മെഡിക്കൽ കോളേജ് വിവാദം; നോട്ടീസ് പതിച്ചത് താൻ അല്ല, തികച്ചും നിരപരാധിയെന്ന് ഡോ. ശിവപ്രസാദ്, മെമ്മോയ്ക്ക് മറുപടി നൽകി
പശ്ചിമേഷ്യൻ യുദ്ധത്തിൽ കക്ഷിചേർന്ന ഫ്രാൻസിന് ആദ്യ നഷ്ടം; ഡ്രോൺ ആക്രമണത്തിൽ ഇറാഖിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു