
ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യാതെയുള്ള സമരം ഒരു മാസം പിന്നിട്ടതോടെ സിനിമാ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഡിജിറ്റല്‍ പ്രൊജക്ടർ ചാർജിനെ ചൊല്ലി നിർമാതാക്കളും തീയേറ്റർ ഉടമകളും ഡിജിറ്റല്‍ സേവനദാതാക്കളും തമ്മിലുള്ള തർക്കമാണ് സമരത്തിന്‍റെ മുഖ്യകാരണം. വിനോദ വ്യവസായത്തിന് കോടികളുടെ നഷ്ടമാണ് സമരം ഉണ്ടാക്കിയത്.
അവധികാലത്ത് പുത്തൻ പുതിയ പടങ്ങള്‍ നിറഞ്ഞോടേണ്ട സമയത്ത് തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ കളിക്കുന്നത് എം ജി ആറിന്‍റേയും ശിവാജി ഗണേശന്‍റേയും പഴയകാല ഹിറ്റുകളും അന്യഭാഷാ ചിത്രങ്ങളും മാത്രം. മറ്റ് ചില തീയേറ്ററുകളാകട്ടെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുന്നു. തമിഴ്സിനിമാ സമരം ഒരുമാസം പിന്നിടുമ്പോള്‍ തീയേറ്ററുകളിലെ കാഴ്ചകളിങ്ങനെയാണ്.
മൂന്ന് പ്രശ്നങ്ങളാണ് നിർമാതാക്കള്‍ ഉന്നയിക്കുന്നത്. സിനിമ പ്രദർശിപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ പ്രൊജക്ടറിന്‍റെ ചാർജ് തീയേറ്റർ ഉടമകള്‍ വഹിക്കണം, ടിക്കറ്റ് വിതരണം സുതാര്യമാക്കണം, അതായത് ഓരോ ഷോയ്ക്കും എത്ര ടിക്കറ്റ് വിറ്റുപോയെന്ന് അറിയാൻ സാധിക്കണം, ഒപ്പം സിനിമ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണം. ഡിജിറ്റല്‍ പ്രൊജക്ടർ ചാർജ് നല്‍കുന്ന കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് നിർമാതാക്കളും തീയേറ്റർ ഉടമകളും തയ്യാറാണ്, പക്ഷെ പ്രൊജക്ടറിന്‍റെ വാടക കുറക്കാൻ ഡിജിറ്റല്‍ സേവനദാതാക്കള്‍ തയ്യാറായിട്ടില്ല.
പ്രശ്നം പരിഹരിക്കാൻ ഇനിയും സമയമേറെടുക്കുമെന്നാണ് സൂചന. രജനീകാന്തിന്‍റെ കാല, കമല്‍ഹാസന്‍റെ വിശ്വരൂപം 2 തുടങ്ങിയ ബിഗ്ബജറ്റ് ചിത്രങ്ങളുള്‍പ്പെടെ 50 ലധികം ചിത്രങ്ങളാണ് റിലീസിംഗ് കാത്ത് നില്‍ക്കുന്നത്. പ്രശ്നങ്ങളൊക്കെ ചർച്ച ചെയ്ത് പരിഹരിക്കാവുന്നതേ ഉള്ളൂ എന്ന് തിയേറ്റര്‍ ഉടമ സത്യശീലന്‍ പറഞ്ഞു. പക്ഷെ ആര് മുൻകൈ എടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam