
ദില്ലി: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയില്‍ നീറ്റ് പരിധിയില്‍നിന്നും തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടും. നീറ്റില്‍നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കികൊണ്ടുള്ള ഒരു ഓര്‍ഡിനന്‍സ് തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നു.
ഇതിന് അനുമതിനല്‍കാന്‍ രാഷ്ട്രപതിയോട് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശചെയ്യണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. വര്‍ധ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടം നേരിടാനുള്ള കേന്ദ്രസഹായം നല്‍കണമെന്നും കാവേരി നദീജലതര്‍ക്കത്തല്‍ ഇടപെടണമെന്നും എടപ്പാടി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam